മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോട്ടലുകളില്‍ റൂമെടുത്ത് ടിവി മോഷ്ടിച്ച് മുങ്ങല്‍: പ്രതി കോയമ്പത്തൂരില്‍വെച്ച് പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹോട്ടലുകളില്‍ റൂമെടുത്ത് ടി.വി മോഷ്ടിച്ച് മുങ്ങല്‍ പതിവാക്കിയ പ്രതി അവസാനം കോയമ്പത്തൂരില്‍വെച്ച് പിടിയിലായി. കേരളാ പോലീസിന് തലവേദനയായി ഹോട്ടല്‍ മുറികളില്‍ നിന്നും ടി.വി. കവര്‍ന്നു മുങ്ങി കൊണ്ടിരുന്ന കള്ളന്‍ കോയമ്പത്തൂരില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോയമ്പത്തൂരിലെ ആഢംബര ഹോട്ടലില്‍ സമാന രീതിയില്‍ മുറിയെടുത്ത് ടി.വിയുമായി കടന്നു കളയുന്നതിനിടെ പിടിയിലാവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിറ്റിംഗ് എംഎൽഎമാരെ വെട്ടിനിരത്തി കോൺഗ്രസ്.. 70 കഴിഞ്ഞവര്‍ക്ക് സീറ്റില്ല

കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ടിവി മോഷണത്തിന് കേസുള്ള ആള്‍ തന്നെയാണ് കോയമ്പത്തൂരില്‍ പിടിയിലായതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. വിവിധ പേരുകളില്‍ ഹോട്ടലില്‍ മുറിയെടുക്കുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് ശിവകുമാര്‍ എന്നാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇയാളുടെ വീട് പാലക്കാട് ചെനക്കത്തൂര്‍ ക്ഷേത്രത്തിന് സമീപമാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

cctvrobbery-15


ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ലോഡ്ജുകളില്‍ ടി.വി മോഷണം പെരുകുന്നത് പോലീസിന് തലവേദനയായിരുന്നു. മോഷണത്തിനിടെ പല തവണ സിസിടിവിയില്‍ കുടുങ്ങിയിട്ടും മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ടി.വി മോഷ്ടാവ് മോഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ പിടിയിലായത്

തിരൂരിലെ ലോഡ്ജില്‍നിന്നും പ്രതി സമാന മോഷ്ടം നടത്തിയത് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പന്തളം , വൈറ്റില എന്നിവിടങ്ങളില്‍ സമാന രീതിയില്‍ മോഷണം നടത്തിയതായി പോലീസ് സ്ഥിരീകരിച്ചത്. തിരൂര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ടൂറിസ്റ്റ് ഹോമിലാണ് പ്രതി റൂം എടുത്ത് മോഷണം നടത്തിയത്.

തിരൂര്‍ പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. വ്യാജ മേല്‍വിലാസം നല്‍കി ടി.വി യുമായി കടന്നു കളഞ്ഞയാളെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധി ടി.വികള്‍ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ടെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായ ശ്രീകുമാറിനാണ് ടി.വി.കമ്പം തലക്ക് കയറിയത്.മാന്യമായി വസ്ത്രധാരണം ചെയ്ത് ടൂറിസ്റ്റ് ഹോമില്‍ ശിവകുമാര്‍ മുറിയെടുത്താല്‍ ആ മുറിയിലെ ടിവി യുമായേ മടക്കമുള്ളു. വീടുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല.

Malappuram
English summary
. man arrested form coimbatore after series of tv robbery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X