കാര്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി: യുവാവിനെ അതേ കാര്‍ ഡ്രൈവര്‍ കാറിടിച്ചു, ഒരു മരണം!
മലപ്പുറം: ഇന്നോവ കാര്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ബൈക്കില്‍ യാത്രചെയ്യവെ പിറ്റേദിവസംതന്നെ അതേ കാര്‍ ഡ്രൈവര്‍ ഇന്നോവ കാറിടിച്ചു പരുക്കേല്‍പിച്ചു. കൂടെ ബൈക്കിലുണ്ടായിരുന്ന സഹയാത്രികന്‍ മരിച്ചു. കാര്‍ഡ്രൈവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
എടവണ്ണപ്പാറ വാഴക്കാട് പോലീസ് സ്റ്റേഷന്‍ പരിസരത്താണ് അപകടമുണ്ടായത്. വാഴക്കാട് തിരുവാലൂര്‍ സ്വദേശി എടത്തൊടിക ആസിഫ് (23) മരിച്ചത്. ഇന്നോവ കാര്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ മുബഷിറിനാണ് പരുക്കേറ്റത്.

തലേദിവസം ഗള്‍ഫില്‍ നിന്നെത്തിയ മുബഷിര്‍ ഇന്നോവ കാര്‍ ഡ്രൈവര്‍ ഖാദറിനെ അടിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്, വര്‍ഷങ്ങളായി ഖാദറിന്റേയും മുബഷിറിന്റേയും വീട്ടുകാര്‍ തമ്മിലുള്ള പകയുടെ ബാക്കിയാണെന്നും ഇതില്‍ സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നോവയിലുണ്ടെന്ന് പറയുന്ന കാദറിന് വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. കാദര്‍തന്നെയാണ് ഇന്നോവ ഓടിച്ചിരുന്നതെന്നും നാട്ടുകാരുടെ മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ എടവണ്ണപ്പാറ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
എടത്തൊടി മുഹമ്മദാലിയുടെ മൂന്നാമത്തെ മകനാണ്. ഹാരിസ് സഹോദരനും റസിയ സഹോദരിയുമാണ് സഹയാത്രികന്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മുബഷിറിനെ (23)ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അതേ സമയം അപകടത്തിലെ ദുരൂഹതയെ കുറിച്ച് നിലവില്‍ ഒന്നും പറയാനാകില്ലെന്നും സംഭവംഅന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. അതേ സമയം അപകടത്തില്‍ ദുരൂഹതയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മരണപ്പെട്ട എടത്തൊടിക ആസിഫിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ സ്ഥലത്തെത്തുകയും നാട്ടുകാരോട് വിവരം അന്വേഷിക്കുകയും സ്ഥലത്തെ സി.സി.ടി.വി പരിശോധിക്കുകയും ചെയ്തു. അപകടപ്പെടുത്തിയ കാറില്‍ കാദര്‍ ഉണ്ടായിരുന്നതായ നാട്ടുകാരുടെ മൊഴിയെ തുടര്‍ന്നു ഇവരുടെ ബന്ധുക്കളും പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ പോലീസ് അന്വേഷണം ദ്രുതഗതിയിലാക്കി.












Click it and Unblock the Notifications