മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; കൊലയ്ക്ക് പിന്നിൽ സിപിഎം എന്ന് യുഡിഎഫ്
മലപ്പുറം; മലപ്പുറം പാണ്ടിക്കാടിനടുത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്.കൊലയ്ക്ക് പിന്നിൽ സിപിഎം എന്ന് യുഡിഎഫ് ആരോപിച്ചു.പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘർഷം നിലനിന്നിരുന്നു.
ബുധനാഴ്ച രാത്രി 11 ഓടെ പാണ്ടിക്കാട് അങ്ങാടിയിൽ സംഘർഷം ഉണഅടായിരിന്നു. ഇതിനിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും അതിനിടയിലാണ് കുത്തേറ്റതെന്നും റിപ്പോർട്ടുണ്ട്.ഉടൻ തന്നെ സമീറിനെ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘർഷം ഉണ്ടായത്. അതേസമയം രാഷ്ട്രീയ സംഘർഷമല്ലെന്നും കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎം വിശദീകരണം.
ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ
മാണി സി കാപ്പന്‍ കുടംബത്തിന് അപമാനം, പാലായിലെ ജനങ്ങള്‍ക്ക് പുച്ഛം; വിമര്‍ശനവുമായി പിസി ജോര്‍ജ്
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം