• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി രഹസ്യചര്‍ച്ച: ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണം

  • By Desk

മലപ്പുറം: പൊന്നാനിയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി കാറില്‍ മടങ്ങിയ കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകരോടൊപ്പമുണ്ടായിരുന്ന യുവാവിനു നേരെ ആക്രമണ ശ്രമം. മുന്നിയൂര്‍ കരിമ്പനക്കല്‍ അനസി (27) നേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ അഞ്ചംഗ സംഘം അനസിന്റെ കാര്‍ തടഞ്ഞ് ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെത്രെ. കാര്‍ അതിവേഗം പിന്നോട്ടെടുത്ത് അനസ് രക്ഷപ്പെടുകയായിരുന്നു. ആദ്യം സംഘം പിന്തുടര്‍ന്നെങ്കിലും പിന്നീട് രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി കാറില്‍ നിന്നു ചാടിയിറങ്ങിയായിരുന്നു ആക്രമണ ശ്രമമെന്ന് അനസ് തിരൂരങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രളയത്തിന്റ കാരണക്കാരൻ ആ ബ്ലാക്ക് മണി; എം എം മണിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്നു രാവിലെ തിരൂരങ്ങാടിയില്‍ പ്രകടനം നടത്തി. യത്തീംഖാന പരിസരത്ത് നിന്ന് തുടങ്ങി തിരൂരങ്ങാടിയില്‍ സമാപിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു പ്രതിഷേധം. പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാഴ്ച മുമ്പായിരുന്നു വെന്നിയൂരില്‍ പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. തടയുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടൗണ്‍ ലീഗ് കമ്മിറ്റി സെക്രട്ടറിയാണ് അനസ്. കടുത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ അന്‍വറുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്നാരോപിച്ച് കെപിസിസി അംഗമായ എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ വഹനം തടഞ്ഞാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

protestmalappuram-

എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് കുഞ്ഞിമുഹമ്മദ് ഹാജി പറയുന്നത്. മുന്‍കോണ്‍ഗ്രസുകാരന്‍ കൂടിയായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറാണ് ഇത്തവണ ഇടത് സ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ മത്സരിക്കുന്നത്. സിറ്റിംഗ് എംപിയായ മുസ്ലിംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി തന്നെ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് കാലുവാരാനുള്ള സാധ്യതയുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ഇടിയെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേരത്തെ രംഗത്തിറങ്ങിയിരുന്നു. യൂത്ത് ലീഗുകാരുടെ കയ്യേറ്റ ശ്രമം നടന്നത് വെന്നിയൂരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് കുഞ്ഞിമുഹമ്മദ് ഹാജി പറയുന്നത് ഇങ്ങനെയാണ്.

വളാഞ്ചേരിയില്‍ പോയി മടങ്ങി വരുമ്പോള്‍ വെന്നിയൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കയറിയതായിരുന്നു. തിരൂരങ്ങാടി സംയുക്ത മഹല്ല് ജമാഅത്തിന്റെ മൂന്ന് ദാരവാഹികളും അവിയുണ്ടായിരുന്നു. ഇന്ന് വഖ്ഫ് ബോര്‍ഡില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് എത്തിയിരുന്നത് അതിനിടെ പൊന്നാനി മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ എം എല്‍ എ അവിടെ വോട്ടഭ്യര്‍ഥിച്ച് വരികയും ഞങ്ങളോട് വോട്ട് ചോദിച്ച് ഉടന്‍ തിരിച്ചു പോവുകയും ചെയ്തു.

Malappuram

English summary
muslim legue worker attacked in ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X