'അമ്മയെ തിരികെ തരണം' ; നിമിഷപ്രിയയുടെ കുടുംബം പാണക്കാട്
മലപ്പുറം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കുടുംബം പാണക്കാട് കുടുംബത്തെ സന്ദർശിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനം അറിയിക്കാനാണ് നിമിഷപ്രിയയുടെ അമ്മയും ഏഴു വയസുകാരിയായ മകളും പാണക്കാടെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ കണ്ട ശേഷമാണ് ഇവർ മടങ്ങിയത്.
നിമിഷപ്രിയയുടെ മോചനത്തിന് ഇവർ എല്ലാവിധ സഹായങ്ങളും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അമ്മ പ്രേമകുമാരിയും ഏഴു വയസുകാരി മകള്‍ മിഷേലും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് ഒപ്പമെത്തിയത്. യെമൻ സ്വദേശിയുടെ കുടുംബം നഷ്ടപരിഹാരമായി ഭീമമായ തുകയാണ് ആവശ്യപ്പെടുന്നതെന്നും വലിയ തുക സമാഹരിക്കുന്നതിനും കുടുംബം സഹായം അഭ്യര്‍ഥിച്ചു.

കുടുംബത്തിന് കൂടുതൽ സഹായം ആവശ്യമുണ്ടെന്നും ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാമെന്ന് പാണക്കാട് കുടുംബം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ എത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും നിമിഷപ്രിയയുടെ കുടുംബത്തിനു സഹായം എത്തിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
മരണ ഭീതിയിൽ കഴിയുന്നതിനിടെ ജയിലിൽ നിന്ന് നന്ദി അറിയിച്ചുകൊണ്ട് നിമിഷപ്രിയ കത്തെഴുതിയിരുന്നു. തന്നെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് കത്തിൽ നിമിഷപ്രിയ പറയുന്നു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് നിമിഷ കത്തെഴുതിയിരിക്കുന്നത്.
യെമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ 2017 ജൂലൈ 25 ന് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.
യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ വിചാരണ നേരിടുന്നുണ്ട്. തലാല്‍ അബ്ദു മഹ്ദിയെ നിമിഷയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വെയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. യെമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications