ആർഎസ്എസിൽ നിന്ന് പിണറായി രക്ഷിക്കും എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ: അബ്ദുറബ്ബ്
മലപ്പുറം: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തി സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ പികെ അബ്ദു റബ്ബ്. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയവർ ബിജെപി പ്രവർത്തകരാണെന്നും രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണം എന്നുമാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.
'മണി ഹീസ്റ്റ്' 5 എപ്പിസോഡും ഒറ്റയടിക്ക് കണ്ട ശേഷം ഞാൻ', അഹാനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
സന്ദീപ് കൊലക്കേസിൽ ആർഎസ്എസുകാരെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താൽപ്പര്യമെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി. ആർഎസ്എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയൻ്റെ കേരളത്തിലാണ്. നിരോധനാജ്ഞയുളള തലശ്ശേരിയിൽ ആർഎസ്എസുകാർക്ക് റാലി നടത്താനുളള സൌകര്യം പോലീസ് ഒരുക്കി കൊടുത്തുവെന്നും പികെ അബ്ദുറബ്ബ് ആരോപിച്ചു. ആർഎസ്എസിൽ നിന്നും പിണറായി വിജയൻ നമ്മളെ രക്ഷിക്കും എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്നും അബ്ദുറബ്ബ് പരിഹസിച്ചു.

പികെ അബ്ദുറബ്ബിന്റെ പ്രതികരണം പൂർണരൂപം: '' ആർഎസ്എസ് പ്രതികളായി വരുന്ന എല്ലാ കേസുകളിലും ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് പറഞ്ഞു രംഗത്തു വരുന്നത് കെ.കെ.ഷാഹിനയടക്കമുള്ള ഇടത് സൈബർ പ്രൊഫൈലുകളാണ്. കൊന്നും, കൊലവിളിച്ചും നടക്കുന്ന സംഘി തീവ്രവാദികൾക്കു മുമ്പിൽ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് എന്നും മുട്ടു മടക്കുക തന്നെയാണ്. കഴിഞ്ഞ അഞ്ചാറു വർഷമായി കേരളത്തിൽ ആർ.എസ്.എസ്നടത്തിയ ഏതു കൊലപാതകങ്ങളിലാണ് പ്രതികൾ യഥാസമയം പിടികൂടപ്പെട്ടത്? കേരള പോലീസ് അന്വേഷിച്ച ഏതു കേസുകളിലാണ് അവർ അർഹിക്കുന്ന രീതിയിൽ ശിക്ഷിക്കപ്പെട്ടത്?

കഴിഞ്ഞ ദിവസം സന്ദീപ് എന്ന DYFl ക്കാരൻ കൊല ചെയ്യപ്പെട്ട കേസിൽ പോലും RSS നെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താൽപ്പര്യം.സഖാവ് കുഞ്ഞിരാമൻ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് 'അഞ്ചു നേരം നിസ്കരിക്കാൻ, പള്ളികളൊന്നും കാണില്ല' എന്ന് തീവ്ര മുദ്രാവാക്യങ്ങൾ വിളിച്ച് RSS റാലി നടത്തിയത്. RSS ൻ്റെ റാലിയിൽ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കൾക്കെതിരെ എത്ര പെട്ടെന്നാണ് പിണറായി പോലീസ് കേസെടുത്തത്.

നിരോധനാജ്ഞ ലംഘിച്ചും 300 ഓളം RSS കാരാണ് ഇന്നലെ തലശ്ശേരിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും റാലി നടത്തിയിരിക്കുന്നത്. 144 നിലവിലിരിക്കെ നാലാൾ കൂടിയാൽ ലാത്തിയും തോക്കുമെടുക്കുന്ന പോലീസാണ് RSS കാർക്ക് റാലി നടത്താൻ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. അതെ; RSS ന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയൻ്റെ കേരളത്തിലാണ്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട RSS കാരെ വെറുതെ വിട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ
സർക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.
Recommended Video

തെരഞ്ഞെടുപ്പ് സമയത്ത് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച ഇക്കൂട്ടരാണ് വഖഫ് വിഷയത്തിലും ഇപ്പോൾ കുറുക്കൻ കളിക്കുന്നത്, സത്യവിശ്വാസികളെ ഒരേ മാളത്തിൽ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ലെന്ന വിശുദ്ധ വചനം എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. RSS ൻ്റെ പുറം തടവുന്ന, കേരള പോലീസിനെ പോലും നിലക്കു നിർത്താൻ കഴിയാത്ത... കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയൻ, ഇടതു സൈബർ പോരാളികൾ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയ കാലത്തും 'പിണറായി വിജയൻ വരും, RSSൽ നിന്നും നമ്മെ രക്ഷിക്കും' എന്നു കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്.












Click it and Unblock the Notifications