Get Updates
Get notified of breaking news, exclusive insights, and must-see stories!

13,186 പേജുകള്‍, പ്രതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; താനൂര്‍ ബോട്ടപകടക്കേസില്‍ കുറ്റപത്രം

മലപ്പുറം : കേരളത്തെ നടുക്കിയ താനൂര്‍ ബോട്ടപകടക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 22 പേരുടെ മരണത്തിനിടയാക്കിയ കേസില്‍ 12 പേരെ പ്രതി ചേര്‍ത്താണ് കുറ്റുപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പടെ പ്രതികളാണ്. താനൂര്‍ ഡി വൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ബോട്ടിന്റെ ഉടമസ്ഥനായ നാസര്‍, ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ ജോസഫ് , ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ പ്രസാദ് എന്നിവരടക്കം 12 പ്രതികളാണുള്ളത് . സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

tanur

865 ഡോക്യുമെന്റുകളും തൊണ്ടിമുതലുകളും 386 സാക്ഷിമൊഴികളും അടക്കം 13,186 പേജുകളാണുള്ളത്. അപകടം നടന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബോട്ടുടമസ്ഥന്‍ നാസര്‍ ജുഡൂഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ നോര്‍ത്ത് സോണ്‍ ഐ ജി നീരജ് കുമാര്‍ അന്തിമ അംഗീകാരം നല്‍കുകയായിരുന്നു .

മേയ് എട്ടിനായിരുന്നു കേരളത്തെ നടുക്കിയ ബോട്ടപകടം നടന്നത്. വൈകീട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിക്കാര ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്. അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത്.

അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഉടമ നാസറിനെ പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. നാസറിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാസറിനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് മൂന്ന് പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. രാത്രിയായതിനാലും എത്തിപ്പെടാന്‍ സാധിക്കാത്തതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് അപകടത്തില്‍ മരിച്ചത്. വൈകീട്ട് 5. 30 വരെയാണ് വിനോദയാത്രാ ബോട്ടുകള്‍ക്ക് സര്‍വീസ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക് എന്ന ബോട്ട് 6.30 ന് ശേഷമാണ് സര്‍വീസ് ആരംഭിച്ചത്. മാത്രമല്ല അപകടമുണ്ടാക്കിയ ബോട്ട് മത്സ്യബന്ധനബോട്ട് രൂപം മാറ്റം വരുത്തിയതാണ്. അപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+