മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്‍ മലഞ്ചരക്ക് മോഷണ സംഘത്തിലെ ആറുപേര്‍ പിടിയില്‍: പ്രതികള്‍ക്കെതിരെ നിലവില്‍ 19 മോഷണകേസുകള്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വന്‍ മലഞ്ചരക്ക് മോഷണ സംഘത്തിലെ ആറുപേര്‍ പോത്തുകല്‍ പോലിസിന്റെ പിടിയിലായി. തോട്ടങ്ങളില്‍ നിന്നും റബര്‍ ഷീറ്റുകള്‍, ഒട്ടുപാല്‍, അടയ്ക്ക തുടങ്ങിയവ മോഷ്ടിക്കുന്ന ആറംഗ സംഘത്തെയാണ് പോത്തുകല്‍ എസ്.ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. മമ്പാട് പുള്ളിപ്പാടം വീട്ടിക്കുന്ന് കുളളനട ശങ്കര്‍(25), എടവണ്ണ കണ്ടാലപ്പറ്റ പുതുക്കുടി വിഷ്ണുദേവന്‍(23), ഓട്ടോ ഡ്രൈവര്‍ പുള്ളിപ്പാടം പാറേക്കാട് കോളനി വിനൂപ് തമ്പി എന്ന തമ്പി(24), എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് മലേക്കുടിയില്‍ സെബിന്‍(19), ഇടിവണ്ണ കല്ലുണ്ട കളരിക്കല്‍ സിബി(21), അകമ്പാടം പുതുകുന്നേല്‍ വിഷ്ണു എന്ന അപ്പു(19) എന്നിവരാണ് പിടിയിലായത്.

കേസിലെ പ്രധാന പ്രതിയും ഇടുക്കി സ്വദേശിയും ഇടിവണ്ണ നാല് സെന്റ് കോളനിയിലെ താമസക്കാരനുമായ അജി, തോട്ടുമുക്കം തേട്ടോക്കാട് അഖില്‍ എന്നിവര്‍കൂടി പിടിയിലാകാനുണ്ട്. ഇവരില്‍ നിന്നും മൂവായിരം കിലോ റബര്‍ ഷീറ്റ്, എഴുനൂറ് കിലോ കൊട്ടടയ്ക്ക, 160-കിലോ ഒട്ടുപാല്‍ എന്നിവ പോലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച മാരുതി ആള്‍ട്ടോ കാറും, രണ്ട് ബൈക്കുകളും പോലിസ് പിടിച്ചെടുത്തു.

robberycasemalappuram-

സംഘത്തിലെ പ്രധാനിയായ അജി മേഖലയിലെ തോട്ടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള റാട്ടപ്പുരകളും, അടയ്ക്കാ കളങ്ങളും പകല്‍ സമയങ്ങളില്‍ കണ്ടുവയ്ക്കുകയും, രാത്രി കാറും, ബൈക്കുകളുമായെത്തി മോഷണം നടത്തുകയുമാണ് പതിവ്. മോഷണമുതലുകള്‍ പിറ്റേ ദിവസം രാവിലെതന്നെ തോട്ടുമുക്കം മരഞ്ചാട്ടിയിലുള്ള കടയില്‍ കാറിലെത്തിച്ച് വില്‍പ്പന നടത്തുകയുമാണ് പതിവ്. ഇവിടെ നിന്നുമാണ് മോഷഷണമുതലുകള്‍ വീണ്ടെടുത്തത്.

പത്തൊന്‍പത് മോഷണക്കേസുകളാണ് ഇപ്പോള്‍ സംഘത്തിന്റെ പേരിലുള്ളത്. പോത്തുകല്‍ സ്റ്റേഷന്‍ പരിധിയില്‍ രണ്ടും, നിലമ്പൂര്‍ സ്‌ടേഷന്‍ പരിധിയില്‍ പന്ത്രണ്ടും, എടവണ്ണ സ്റ്റേഷന്‍ പരിധിയില്‍ രണ്ടും, എടക്കര, പൂക്കോട്ടുംപാടം, അരീക്കോട് സ്റ്റേഷന്‍ പരിധികളില്‍ ഓരോ കേസുകളുമാണ് ഉള്ളത്. ഗ്രാമപ്രദേശങ്ങളും, തോട്ടം മേഖലകളുമാണ് പ്രതികള്‍ മോഷണത്തിനായി തിരഞ്ഞെടുത്തത്. പകല്‍ കണ്ടുവയ്ക്കുന്ന തോട്ടങ്ങളിലെത്തി റാട്ടപ്പുരകളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിരുന്നത്. പുലര്‍ച്ചെ രണ്ടിനും മൂന്ന് മണിക്കുമിടയിലാണ് മിക്ക മോഷണങ്ങളും പ്രതികള്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ മെയ് മാസം മുതലാണ് സംഘം മോഷണരംഗത്ത് സജീവമായതെന്ന് കരുതുന്നു. കഴിഞ്ഞ ഏഴിന് ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല നാലകത്ത് അബ്ദുറഹിമാന്റെ റാട്ടപ്പുര തകര്‍ത്ത് ഷീറ്റുകള്‍ മോഷ്ടിക്കപ്പെട്ടതോടെയാണ് പോലീസ് അനേ്വഷണമാരംഭിച്ചത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം പി മോഹനചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം പോത്തുകല്‍ എസ്.ഐ കെ അബ്ബാസും മുപ്പതോളം പോലീസുകാരുമാണ് കേസ് അനേ്വഷിച്ചത്. പ്രതികളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

Malappuram
English summary
police starts hunting for robbery case accuses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X