മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച യുവജന യാത്രാ നായകനെ നേരില്‍ കാണാന്‍ സൗദി പൗരന്‍ പാണക്കാട്ട്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നവകേരളം കെട്ടിപടുക്കാന്‍, അറുനൂറു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ നേരില്‍ കാണാന്‍ സൗദി പൗരനും വ്യവസായിയുമായ ബല്‍ ഖാസിം ഇബ്‌റാഹീം അല്‍ അംരി പാണക്കാട്ടെത്തി.

ജിദ്ദയില്‍ അദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന കരുവാരകുണ്ട് പുല്‍വെട്ട സ്വദേശിയായ നാണത്ത് നൗശാദലിയില്‍ നിന്നാണ് അദ്ദേഹം കേരളത്തിലെ മത രാഷ്ര്ടീയ സാഹചര്യങ്ങള്‍ മനസ്സിലാക്കിയത്. യുവജന യാത്രയെക്കുറിച്ചറിഞ്ഞ് പരിപാടികള്‍ നിരന്തരം വീക്ഷിച്ച അദ്ദേഹം മുനവ്വറലി തങ്ങളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യമനിലെ സയ്യിദ് കുടുംബത്തിലെ ഹദര്‍ മൗതില്‍ നിന്നെത്തിയ പ്രവാചക കുടുംബ പരമ്പരയില്‍ പെട്ടയാളാണ് തങ്ങള്‍ എന്ന് അറിഞ്ഞതോടെ വേഗത്തില്‍ തന്നെ യാത്ര ക്രമീകരിച്ച് കേരളത്തിലെത്തുകയായിരുന്നു.

യുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടുംയുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടും

munnavar ali

ജിദ്ദയിലെ ബല്‍ ഖാസിം ഇബ്‌റാഹീം അല്‍ അംരി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങളുടെ വസതിയില്‍

പാണക്കാടെത്തിയ അദ്ദേഹം ശിഹാബ് തങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും തങ്ങളുടെ ശേഖരങ്ങള്‍ കൗതുകത്തോടെ നോക്കി കാണുകയും ചെയ്തു. യുവജന യാത്ര ഉപഹാരമായി പുറത്തിറക്കിയ ദിലീഡര്‍ എന്ന പുസ്തകം തങ്ങളുടെ കയ്യൊപ്പോടെ സ്വീകരിക്കുകയും ചെയ്തു. പി ശൗകതലി, എന്‍ ഉണ്ണീന്‍ കുട്ടി, ഡോ സൈനുല്‍ ആബിദീന്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.

'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം, ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്ര 2018 നവംബര്‍ 24ന് കാസര്‍കോടുനിന്നും ആരംഭിച്ചത്.
തുടര്‍ന്ന് 14 ജില്ലകളിലും സഞ്ചരിച്ച് ബഹുജനറാലിയോടെ ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിച്ചു.

യാത്രയുടെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ചെയര്‍മാനും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ. മജീദ് ജനറല്‍ കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപവത്കരിച്ചിരുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
Saudi citizen came to visit Munnavar Ali Shihab Thangal at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X