Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ഐഎന്‍എല്ലിനെ ട്രോളി സോഷ്യല്‍ മീഡിയ

മലപ്പുറം: പാര്‍ലമെന്റില്‍ നടന്ന മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് മാറി നിന്ന് സംഘപരിവാര്‍ അനുകൂല നിലപാടെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെക്കാള്‍ കൂടുതല്‍പേര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രോളുകള്‍. ഇതു സംബന്ധിച്ചു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇന്നു രാവിലെ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. കാരാത്തോട് നിന്നും ആരംഭിച്ച മാര്‍ച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്ത് പോലീസ് തടഞ്ഞു. ഐ എന്‍ എല്‍ സസ്ഥാന കമ്മിറ്റി അംഗം കെ. പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ. എസ് മുജീബ് ഹസ്സന്‍, സ്വാലിഹ് മേടപ്പില്‍, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, തെന്നല മജീദ്, എന്‍ എം മഷൂദ്, അബ്ദുള്ള പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

protestagainstpkkunjalikkutty

നേതാക്കളായ ഒ എം ജബ്ബാര്‍ ഹാജി, അസീസ് കളപ്പാടന്‍, സി എച്ച് അലവിക്കുട്ടി, ഇ. കെ. സമദ് ഹാജി, നാസര്‍ മാമ്പറമ്പ്, കുഞ്ഞാലി മലപ്പുറം, അസീസ് ചേപ്പൂര്‍, കബീര്‍ മാസ്റ്റര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കുഞ്ഞാലിക്കുട്ടിയുടെ ഒഴിഞ്ഞു മാറ്റം മാറാട് കേസന്വേഷണം ഭയന്നാണെന്ന് എ.എന്‍.എല്‍

മുത്തലാഖ് ക്രിമിനല്‍ കുറ്റകരമാക്കുന്ന അത്യന്തം ദുരുപദിഷ്ടിതമായ നിയമ നിര്‍മ്മാണത്തിന് ലോകസഭയില്‍ ബില്ലവതരണവും ചര്‍ച്ചയും വോട്ടും നടക്കുന്ന ദിവസം സഭയില്‍ വരാതെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഒഴിഞ് മാറിയത് മാറാട് കലാപാന്വേഷണം സി.ബി.ഐ യെ എറ്റെടുക്കുമെന്ന സംഘ്പരിവാര്‍ ഭീഷണി നിലനില്‍ക്കുന്നത് കൊണ്ടാണെന്ന് ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് സമദ് തയ്യില്‍ പ്രസ്ഥാവിച്ചു.

ഒരു ആര്‍.എസ്.എസ് കേഡര്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കുന്ന വോട്ടിംങ് സമയത്ത് പോലും വിമാനം വൈകി എന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് വോട്ടെടുപ്പില്‍ നിന്നും അന്ന് കുഞ്ഞാലികുട്ടി വിട്ട് നിന്നത്. സേട്ട് സാഹിബിന്ന് ശേഷം പാര്‍ല്ലമെന്റില്‍ ന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ആര്‍ജവത്തോടെ നിലപാട് പറയുന്ന ഒരു ലീഗ് നേതാവും ഉണ്ടായിട്ടില്ല. സമുദായ സംരക്ഷണ സമരങ്ങളും പോരാട്ടങ്ങളും മലപ്പുറത്തേയും കോഴിക്കോട്ടയും മൈതാന പ്രസംഗങ്ങളിലൊതുക്കുന്നവരാണ് പുതിയ ലീഗ് നേതാക്കളെന്നും സമുദായ താല്‍പര്യങ്ങളല്ല, കച്ചവട താല്‍പര്യങ്ങളാണ് അവരെ നയിക്കുന്നതെന്നും പ്രസ്ഥാവനയില്‍ കുറ്റപ്പെടുത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+