മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍; സിപിഎമ്മിന് ഞെട്ടല്‍, പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയ നേതാവ്

Google Oneindia Malayalam News

താനൂര്‍: മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമായിരുന്നു മലപ്പുറം ജില്ലയിലെ താനൂര്‍. പ്രമുഖരായ ലീഗ് നേതാക്കളെ നിയമസഭയിലെത്തിച്ച നാട്. 2011ലും അബ്ദുറഹ്മാന്‍ രണ്ടത്താണി വിജയിച്ച ശേഷമാണ് മണ്ഡലത്തില്‍ ലീഗിന്റെ അടിത്തറ ഇളകാന്‍ തുടങ്ങിയത്. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചാരണഘട്ടത്തില്‍ തന്നെ മുസ്ലിം ലീഗിന് പരാജയം മണത്തിരുന്നു. താനൂരിനെ ഇളക്കി മറിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ ജനം കൂടെ നിന്നു.

പഴയ കോണ്‍ഗ്രസ് നേതാവ് പച്ചക്കോട്ടയില്‍ ചെങ്കൊടി നാട്ടിയതിന്റെ ഞെട്ടല്‍ മുസ്ലിം ലീഗ് പ്രവകര്‍ത്തകര്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ മാറുകയാണ്. ഇനി മല്‍സരിക്കാനില്ലെന്ന് വി അബ്ദുറഹ്മാന്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

സിപിഎം തന്ത്രം

സിപിഎം തന്ത്രം

മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് താനൂര്‍ നിയോജക മണ്ഡലം. സിഎച്ച് മുഹമ്മദ് കോയയും സീതി ഹാജിയും ഇ അഹമ്മദും ഉമര്‍ ബാഫഖി തങ്ങളും അബ്ദുറബ്ബും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ ജയിച്ചുകയറിയ മണ്ഡലം. വിമതരെ സ്വതന്ത്രരാക്കി സിപിഎം മലപ്പുറം ജില്ലയില്‍ കളി തുടങ്ങിയപ്പോള്‍ ആദ്യം ഇടറിയ മണ്ഡലങ്ങളിലൊന്ന് താനൂരായിരുന്നു.

അന്ന് എളുപ്പവഴി ഒരുങ്ങിയത് ഇങ്ങനെ

അന്ന് എളുപ്പവഴി ഒരുങ്ങിയത് ഇങ്ങനെ

പഴയ കോണ്‍ഗ്രസ് നേതാവാണ് വി അബ്ദുറഹ്മാന്‍. തിരൂര്‍ നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്ന ഇദ്ദേഹം പിന്നീട് വിമതനായി. മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലങ്ങള്‍ പിടിച്ചടക്കാന്‍ തക്കം പാര്‍ത്തിരുന്ന സിപിഎമ്മിന് മുന്നില്‍ പുതിയ വഴി തെളിഞ്ഞു. വി അബ്ദുറഹ്മാനെ സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസ് വോട്ടുകളും കൂടെ പോരും. ഇതോടെ പഴയ കോണ്‍ഗ്രസ് നേതാവിന് മുന്നില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി വീണു.

വ്യക്തി പ്രഭാവം

വ്യക്തി പ്രഭാവം

അബ്ദുറഹ്മാന്റെ വ്യക്തി പ്രഭാവം അദ്ദേഹത്തിന്റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. എല്ലാ വിഭാഗത്തെയും ചേര്‍ത്ത് നിര്‍ത്തിയാണ് അദ്ദേഹം പ്രചാരണം കൊഴുപ്പിച്ചത്. യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാവരെയും കൂടെ നിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ടീം ഫൈവ് കൂട്ടായ്മ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് എളുപ്പവഴി ഒരുക്കി.

അത്ര എളുപ്പമല്ല

അത്ര എളുപ്പമല്ല

4918 വോട്ടുകള്‍ക്കാണ് വി അബ്ദുറഹ്മാന്‍ 2016ല്‍ ജയിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താനൂര്‍ മണ്ഡലത്തിലെ കണക്കുകളില്‍ അടിമുടി മാറിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റം പ്രകടമാണ്. എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തുകളില്‍ ഇന്ന് യുഡിഎഫ് ഭരണമാണ്. ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് വി അബ്ദുറഹ്മാനും അറിയാം.

താനാളൂര്‍ പഞ്ചായത്ത് മാത്രം

താനാളൂര്‍ പഞ്ചായത്ത് മാത്രം

2016ല്‍ യുഡിഎഫില്‍ ശക്തമായ ഭിന്നത പ്രകടമായിരുന്നു താനൂരില്‍. 'പൊന്മുണ്ടം കോണ്‍ഗ്രസ്' ഇപ്പോഴില്ല. മാത്രമല്ല, കോണ്‍ഗ്രസും മുസ്ലിം ലീഗും ഒറ്റക്കെട്ടുമാണ്.മണ്ഡലത്തിന് കീഴില്‍ വരുന്ന താനാളൂര്‍ പഞ്ചായത്ത് മാത്രമാണ് ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്. അവിടെയും തൊട്ടുപിന്നില്‍ യുഡിഎഫുണ്ട്. പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളും താനൂര്‍ മുന്‍സിപ്പാലിറ്റിയും യുഡിഎഫിനാണ്.

ഇനി മല്‍സരിക്കാനില്ല

ഇനി മല്‍സരിക്കാനില്ല

വി അബ്ദുറഹ്മാന്‍ തിരൂര്‍ മണ്ഡലത്തിലേക്ക് മാറുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഇത്തവണ മല്‍സരിക്കാനില്ല എന്നാണ്. താനൂരോ തിരൂരോ എന്നതല്ല, മല്‍സരിക്കാന്‍ തന്നെ താല്‍പ്പര്യമില്ലെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇനി പാര്‍ട്ടി നേതൃത്വം പറയുന്നത് പോലെ ചെയ്യുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍

സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍

തിരൂരില്‍ ഇടതുസ്വതന്ത്രനായി 2016ല്‍ മല്‍സരിച്ചിരുന്ന ഗഫൂര്‍ ലില്ലീസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍ എന്നിവരുടെ പേരുകളാണ് താനൂരില്‍ പരിഗണിക്കുന്നത്. എന്നാല്‍ പ്രഥമ പരിഗണന അബ്ദുറഹ്മാന് തന്നെയാണ്. മുസ്ലിം ലീഗിന് വേണ്ടി പികെ ഫിറോസ് വരുമെന്ന് സൂചനയുണ്ട്. എന്നാല്‍ താനൂര്‍ മുന്‍സിപ്പാലിറ്റിയിലെ രണ്ടു നേതാക്കളുടെ പേരുകളും പരിഗണനയിലാണ്. ഇത്തവണ മുസ്ലിം ലീഗിന് ശുഭാപ്തിവിശ്വാസമുണ്ട്.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election
 സിറ്റിങ് എംഎല്‍എമാരുണ്ടാകും

സിറ്റിങ് എംഎല്‍എമാരുണ്ടാകും

മലപ്പുറത്ത് ഇടതുപക്ഷം സിറ്റിങ് എംഎല്‍എമാരെ മാറ്റില്ല എന്നാണ് നേരത്തെ ലഭിച്ച വിവരം. പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണനും തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും മല്‍സരിക്കും. താനൂരില്‍ വി അബ്ദുറഹ്മാനെ തന്നെ കളത്തിലിറക്കുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. ആര് വന്നാലും താനൂര്‍ ഇത്തവണ പിടിക്കുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്.

Malappuram
English summary
Tanur MLA V Abdurahman informed CPM not ready to contest in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X