അധ്യാപിക ലെഗിന്‍സ് ധരിച്ചുവന്നാല്‍ കുട്ടികളോട് എന്തുപറയും? സംസ്‌കാരം ചോദ്യംചെയ്തു... പരാതി
മലപ്പുറം: അധ്യാപികയുടെ വസ്ത്രത്തെ ചൊല്ലി വിവാദം. അധ്യാപിക ലെഗിന്‍സ് ധരിച്ചുവന്നതിനെ പ്രധാന അധ്യാപിക വിമര്‍ശിക്കുകയും ചോദ്യം ചെയ്തുവെന്നുമാണ് പരാതി. നിങ്ങളുടെ സംസ്‌കാരം ഇതാണോ എന്നായിരുന്നുവത്രെ പ്രധാനധ്യാപികയുടെ ചോദ്യം. തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ഈ ചോദ്യത്തിനെതിരെ അധ്യാപിക ഡിഇഒയ്ക്ക് പരാതി നല്‍കി.
മലപ്പുറം എടപ്പറ്റ സികെഎച്ച്എം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പ്രധാനധ്യാപിക റംലത്തിനെതിരെ യുപി വിഭാഗം അധ്യാപിക സരിത രവീന്ദ്രനാഥ് ആണ് പരാതി സമര്‍പ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

രാവിലെ ഒപ്പിടാനെത്തിയപ്പോഴാണ് പ്രധാനധ്യാപിക വസ്ത്രത്തെ ചോദ്യം ചെയ്തതത്രെ. കുട്ടികളുടെ വസ്ത്രധാരണത്തെ പറ്റി പറയുകയും നിങ്ങള്‍ ലെഗിന്‍സ് ധരിച്ചുവരുന്നതിനാല്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് എങ്ങനെ കുട്ടികളോട് പറയാന്‍ സാധിക്കുമെന്നുമായിരുന്നുവത്രെ പ്രധാന അധ്യാപക ചോദിച്ചത്. നിങ്ങളുടെ പാന്റാണ് പ്രശ്‌നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞുവെന്ന് അധ്യാപിക ആരോപിക്കുന്നു.

അധ്യാപകര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ചട്ടം. ചിലര്‍ സാരിയും മറ്റു ചിലര്‍ ചുരിദാറും ധരിക്കാറുണ്ട്. ഈ രീതിയിലുള്ള വസ്ത്രം മാത്രമാണ് ധരിക്കേണ്ടത് എന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലെഗിന്‍സ് ധരിക്കുന്നതിനെ വിമര്‍ശിക്കുന്നത് അവഹേളിക്കലാണെന്ന് സരിത പറയുന്നു. താന്‍ ധരിച്ചുവന്ന വസ്ത്രവുമായുള്ള ഫോട്ടോ പരാതിക്കൊപ്പം അച്ചിട്ടുണ്ടെന്നും അധ്യാപിക പറഞ്ഞു.

ജീന്‍സ് ധരിച്ചുവരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും അധ്യാപിക പറയുന്നു. ലെഗിന്‍സ് മോശമായ വസ്ത്രമല്ല. അതുവച്ച് സംസ്‌കാരം ചോദിക്കുന്നതിനോട് യോജിക്കാനാകില്ല. ചുരിദാറും ലെഗിന്‍സുമെല്ലാം നിരോധിച്ചു അലിഖിത നിയമമുള്ള സ്‌കൂളുകള്‍ ഇപ്പോഴുമുണ്ടെന്നും സരിത രവീന്ദ്രനാഥ് പറയുന്നു.

13 വര്‍ഷമായി അധ്യാപകവൃത്തി ചെയ്യുന്നയാളാണ് സരിത രവീന്ദ്രനാഥ്. അക്കാദിമക കാര്യങ്ങളെ പറ്റി ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നു. പ്രധാനധ്യാപികയ്ക്ക് പോലും മറ്റു കാര്യങ്ങളില്‍ എനിക്കെതിരെ ആക്ഷേപമില്ല. ഹിന്ദി അധ്യാപികയാണ് സരിത. ലെഗിന്‍സ് മാന്യതയ്ക്ക് നിരക്കില്ലെന്നാണത്രെ ഹെഡ്മിസ്ട്രസ് പറഞ്ഞത്. സംസ്‌കാരം ചോദ്യം ചെയ്തതാണ് സരിതയുടെ പരാതിക്ക് കാരണം.
വിവാഹ ചടങ്ങിനിടെയും ദുരനുഭവം; വെളിപ്പെടുത്തി നടി മഞ്ജിമ മോഹന്‍, നിങ്ങള്‍ എന്തിന് വ്യാകുലപ്പെടണം

വണ്ടൂര്‍ ഡിഇഒയ്ക്ക് ഇമെയില്‍ വഴിയാണ് സരിത രവീന്ദ്രനാഥ് പരാതി അയച്ചിരിക്കുന്നത്. സ്‌കൂളിലുണ്ടായ സംഭവം തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അടുത്ത പിടിഎ യോഗം വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനധ്യാപികയെ പ്രതികരണം തേടി വിളിച്ചപ്പോള്‍, ഡിഇഒയ്ക്ക് മറുപടി നല്‍കിക്കോളാം എന്നായിരുന്നു മറുപടി.
ഡോ. റോബിന് ചരിത്ര നേട്ടം; സിനിമാ താരങ്ങള്‍ക്ക് പോലും സാധിച്ചിട്ടില്ല... ഡോക്ടര്‍ മച്ചാന് പൊളിയാണ്