• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പോലീസിനെ വട്ടംകറക്കിയ സ്ഥിരം ടിവി കള്ളനെ അവസാനം തിരൂരിലെത്തിച്ചു, ഇതുവരെ എത്ര ടിവി മോഷ്ടിച്ചെന്ന് പ്രതിക്കുപോലും ഓര്‍മയില്ല

  • By Desk

മലപ്പുറം: ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത് ടി.വി. മോഷ്ടിക്കല്‍ പതിവാക്കി അവസാനം കോയമ്പത്തൂര്‍ പോലീസിന്റെ പിടിയിലായ പ്രതിയെ തിരൂരില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പോലീസിന് തലവേദന സൃഷ്ടിച്ച് മുങ്ങി നടന്ന് ഒടുവില്‍ കോയമ്പത്തൂരില്‍ പിടിയിലായ ടി.വി.കള്ളന്‍ പാലക്കാട് കോങ്ങാട് കക്കയംകോട് ഹൗസില്‍ ശിവകുമാറിനെയാണ് (39) തിരൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ തുടങ്ങിയത്.

തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറില്‍ വ്യാഴ്ം വൈകുന്നേരം ആറു മണിക്കാണ് പോലീസ് പ്രതിയെ തിരൂരിലെത്തിച്ചത്. എത്ര ടി.വി.കള്‍ ഇതുവരെ കവര്‍ന്നെന്ന് ഓര്‍മ്മയില്ലെന്നാണ് ശിവകുമാര്‍ പോലീസിനോട് പറയുന്നത്. മോഷ്ടിച്ച ടി.വി.കള്‍ തൊട്ടടുത്ത് തന്നെയുള്ള സര്‍വ്വീസ് സെന്ററില്‍ , വീട്ടില്‍ ആര്‍ക്കെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് ധരിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വിറ്റ് അടുത്ത കേന്ദ്രത്തിലേക്ക് പോകലാണ് രീതി.

Ssivakumar

മാധ്യങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയ പ്രതി തികച്ചും അക്ഷോഭ്യനായിരുന്നു. ഉന്നത കുടംബാംഗമായ പ്രതിയെ തട്ടിപ്പ് കൊണ്ട് വീട്ടില്‍ നിന്നും തഴഞ്ഞതാണ്. പോലീസിനൊപ്പം 'ടൈംറേ യോ' യും പിന്തുടര്‍ന്ന് മോഷണ പരമ്പരകള്‍ പുറത്ത് വിട്ടിരുന്ന നിരന്തര ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത് ടി.വി.യുമായി മുങ്ങുന്നയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍ഡോടെയാണ് തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

മാസങ്ങള്‍ക്കു മുമ്പ് തിരൂര്‍ റെയില്‍വെ സേ്റ്റഷനു സമീപത്തുള്ള ടൂറിസ്റ്റ് ഹോമില്‍ നിന്നും ടി.വി. മോഷ്ടിച്ച കേസിലാണ് ഇയാളെ തിരുരില്‍ കൊണ്ടുവന്നത്. തിരുവനന്തപുരം, ചേര്‍ത്തല, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ സമാന രീതിയില്‍ ടി.വി.കള്‍ മോഷണം പോയ കേസിലെ പ്രതിയും ഇയാളാണെന്ന് സംശയിക്കുന്നു. പ്രതി വീടുമായി ബന്ധമില്ലാതെ ഉലകം ചുറ്റാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത ശേഷം അവിടത്തെ ടി.വി. വലിയ ബാഗില്‍ ഒളിപ്പിച്ചു കടത്തുകയാണ് പതിവ്. മോഷണം നടത്തുന്ന ടൂറിസ്റ്റ് ഹോമിനു സമീപമുള്ള ടി.വി. നന്നാക്കുന്ന ഷോപ്പില്‍ എത്തിക്കും.കേടു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് മടങ്ങും.

സെയില്‍സ് എക്‌സിക്യൂട്ടീവാണ് താനെന്നു പറഞ്ഞാണ് ബന്ധം സ്ഥാപിക്കുക. കൂറച്ചു കഴിഞ്ഞ് കടയില്‍ തിരിച്ചെത്തിയിട്ട് അത്യാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് 5000 രൂപ മുതല്‍ 10,000 രൂപ വരെ വാങ്ങി മുങ്ങും.ടി.വി.കയ് വശമുള്ളതുകൊണ്ട് കടക്കാരന്‍ ഇയാള്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യും. തിരൂരില്‍ നിന്നും കടത്തിയ ടി.വി. തിരൂരില്‍ത്തന്നെ 6000 രൂപക്ക് വില്‍ക്കുകയായിരുന്നു. ഒരു ജില്ലയില്‍ നിന്നും ടി.വി. എടുത്താല്‍ അടുത്ത ജില്ലയിലേക്ക് പോകും.

തിരൂരിലെ ടൂറിസ്റ്റ് ഹോമിലുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ശിവകുമാറിനെ തിരിച്ചറിയാന്‍ സഹായിച്ചത്. പാലക്കാട്ടുവെച്ച് തിരൂര്‍ പോലീസിന്റെ വലയില്‍ വീണെങ്കിലും തന്ത്രപരമായി രക്ഷപ്പെട്ടു.കോയമ്പത്തൂരില്‍ പൊങ്ങിയ ശിവകുമാര്‍ കാട്ടൂര്‍ പോലീസ് സേ്റ്റഷന്‍ പരിധിയിലെ ആര്‍.കെ.റ സിഡന്‍സിയില്‍ റൂമെടുത്ത ശേഷം ടി.വി.യു മാ യി മുങ്ങിയപ്പോഴാണ് പിടിയിലായത്.തുടര്‍ന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയായിരുന്നു. തിരൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Malappuram

English summary
Thief arrested by police at Mmalappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X