Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്തെ ഈ പഞ്ചായത്തില്‍ പ്രതിപക്ഷമില്ല; തൂത്തുവാരി യുഡിഎഫ്, ഇടതു നേതാക്കള്‍ പറയുന്നത്...

മലപ്പുറം: ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തില്‍ യുഡിഎഫ് നേടിയത് മിന്നുന്ന വിജയം. മുഴുവന്‍ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തുല്യമായ സീറ്റുകളിലാണ് എല്‍ഡിഎഫും യുഡിഎഫും ജയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ യുഡിഎഫ് തൂത്തുവാരി. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും വികസനമില്ലായ്മയ്ക്കും എതിരായ വിധിയെഴുത്താണ് കുഴിമണ്ണയില്‍ നടന്നതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറസാഖ് പറയുന്നു. കഴിഞ്ഞ ഭരണസമിതിയെ അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരിക്കാന്‍ ഇടതുപക്ഷം സമ്മതിച്ചില്ല. ഇതിനുള്ള മറുപടി കൂടിയാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

m

2015ലെ തിരഞ്ഞെടുപ്പില്‍ ഒമ്പത് വീതം സീറ്റുകളാണ് യുഡിഎഫും എല്‍ഡിഎഫും നേടിയത്. ടോസ് ചെയ്തതില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. മുസ്ലിം ലീഗ് നേതാക്കള്‍ അധ്യക്ഷ പദവി അലങ്കരിച്ചു. എന്നാല്‍ ഇത്തണവ 18 സീറ്റും യുഡിഎഫ് നേടി. 14 സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളും 4 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ജയിച്ചു. ഇതോടെ പ്രതിപക്ഷത്തിരിക്കാന്‍ പോലും ഇടതു സ്ഥാനാര്‍ഥികള്‍ ഇല്ലാതായി. പഞ്ചയത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കും യുഡിഎഫിനാണ് വിജയം.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇടതു നേതാക്കള്‍ പറയുന്നു. 2010ല്‍ ഇടതുപക്ഷത്ത് നിന്ന് രണ്ടു പേര്‍ ജയിച്ചിരുന്നു. യുഡിഎഫിന്റെ അഴിമതികള്‍ അവര്‍ പുറത്തുകൊണ്ടുവന്നു. ഇത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കി. മാത്രമല്ല, 2015ല്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും വേറെയാണ് മല്‍സരിച്ചതാണ്. മുസ്ലിം ലീഗിന് റിബല്‍ സ്ഥാനാര്‍ഥികളുമുണ്ടായി. ഇങ്ങനെയാണ് എല്‍ഡിഎഫും യുഡിഎഫും ഒമ്പത് വീതം സീറ്റുകള്‍ നേടിയത്. ഇത്തവണ യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതുകൊണ്ട് കൂടിയാണ് യുഡിഎഫ് ഇത്രയും വലിയ വിജയം നേടിയതെന്നും ഇടതു പക്ഷ നേതാക്കള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+