മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎന്‍എ ഖാദര്‍ എംഎല്‍എയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; പ്രാദേശിക ലീഗ് നേതാവിന്റെ പ്രാഥമി കാംഗത്വം സാദിഖലി തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു, പുത്തായത് വേങ്ങര പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് നേതാവും എം.എല്‍.എയുമായ കെ.എന്‍.എ ഖാദറിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ പ്രാദേശിക ലീഗ് നേതാവും വേങ്ങര പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കാങ്കണക്കടവന്‍ മന്‍സൂറിനെ മുസ്ലിം ലീഗ് പ്രാഥമി കാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ച്ച മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവിലാണ് നടപടി.

<strong>നിയമം നടപ്പാക്കേണ്ടവര്‍ നിയമലംഘനം നടത്തരുത്; സര്‍വീസില്‍ നിന്ന് വിരമിച്ച സിഐക്ക് 'മുട്ടൻ പണി', നേരിട്ട് ഹാജരാകണം, വിശദീകരണം നൽകേണ്ടത് 4 വർഷം മുമ്പുള്ള കേസിന്!!</strong>നിയമം നടപ്പാക്കേണ്ടവര്‍ നിയമലംഘനം നടത്തരുത്; സര്‍വീസില്‍ നിന്ന് വിരമിച്ച സിഐക്ക് 'മുട്ടൻ പണി', നേരിട്ട് ഹാജരാകണം, വിശദീകരണം നൽകേണ്ടത് 4 വർഷം മുമ്പുള്ള കേസിന്!!

കെ.എന്‍.എ ഖാദറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ആക്ഷേപങ്ങള്‍ നടത്തുകയും, വ്യക്തി ഹത്യ നടത്തുകയും ചെയ്തത് വിവാദമായിരുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനവരി 20 നകം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പദം രാജിവെക്കണമെന്ന് മന്‍സൂറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിക്കാതെ ജില്ലാ നേതൃത്വം നടപടി ആവശ്യപ്പെട്ടില്ല എന്ന വാദവുമായി രംഗത്തെത്തിയ മന്‍സൂറിന് പിന്തുണയുമായി മറ്റു നാല് പഞ്ചായത്തംഗങ്ങള്‍ രാജി ഭീഷണിയുമായി രംഗത്തെത്തിയത് പഞ്ചായത്ത് ഭരണ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.

Muslim league

ഇതേ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇസ്മായില്‍ മൂത്തേടത്തിനെ അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു. തുടര്‍ന്നാണ് മന്‍സൂറിനെ ലീഗ് ജില്ലാ നേതൃത്വം അന്വോഷണ വിധേയമായി പ്രാഥമികഅംഗത്വത്തില്‍ നിന്നും നീക്കം ചെയ്തത്. പ്രാഥമികാംഗത്വത്തിലില്ലാതെ ലീഗ് ഭരിക്കുന്ന പഞ്ചായത്തു ഭരണ സമിതിയില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി ഇദ്ദേഹം തുടരുന്നതിരെയും പ്രതിഷേധമുണ്ട്.

അതേ സമയം കോഴിക്കോട് ആസ്ഥാനമായ മജ്‌ലിസ് സേവന കേന്ദ്രം ത്തിന്റെപ്രതിബദ്ധതാ പുരസ്‌കാരം 2019 അഡ്വ: കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ. ക്ക് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍തന്നെ സമര്‍പ്പിച്ചു. മുസ്ലിംകള്‍ ശരീഅത്ത് നിയമത്തിന്റെ പരിധിയില്‍ വരണമെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമയോചിതമായി ഇടപെട്ടു നടത്തിയ വിജയകരമായ പോരാട്ടമാണ് അദ്ധേഹത്തെ പുരസ്‌കാരാര്‍ഹമാക്കിയത്.

Malappuram
English summary
Vengara Panchayath member suspended in Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X