മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസ്ലിം ലീഗ് വഖഫ് സമരം ശക്തമാക്കുന്നു; നിയമസഭാ മാര്‍ച്ച് നടത്തും, കളക്ട്രേറ്റ് മാര്‍ച്ച് 27ന്

Google Oneindia Malayalam News

മലപ്പുറം: വഖഫ് വിഷയത്തില്‍ സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം സുപ്രധാനമായ തീരുമാനങ്ങളെടുത്തു. ഈ മാസം 27ന് 14 ജില്ലാ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. അടുത്ത മാസം നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കും. മുസ്ലിം സമുദായവുമയി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കും. മണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ രാപ്പകല്‍ സമരം പോലുള്ള സമരങ്ങള്‍ സംഘടിപ്പിക്കും.

m

വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കുംവരെ സമരം എന്നാണ് മുസ്ലിം ലീഗ് തീരുമാനം. നിയമസഭയില്‍ പുതിയ നിയമം പാസാക്കുന്നത് വരെയാണ് സമരം. സമസ്തയുമായി മുസ്ലിം ലീഗിന് യാതൊരു ഭിന്നതയുമില്ലെന്ന് നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു. അതേസമയം, കമ്യൂണിസത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയത് ലീഗിന് പിടിവള്ളിയായി. കമ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് സമസ്തയുടെ നിലപാട്. ഇക്കാര്യം ഞങ്ങള്‍ നേരത്തെ പറയുന്നതാണെന്ന് മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപ് കേസില്‍ പുതിയ നീക്കം; നടി മുഖ്യമന്ത്രിക്ക് കത്തയച്ചു... ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങള്‍ദിലീപ് കേസില്‍ പുതിയ നീക്കം; നടി മുഖ്യമന്ത്രിക്ക് കത്തയച്ചു... ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങള്‍

നിമയസഭാ തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായി. ഈ മാസം 10ന് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ നടപടികള്‍ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. ബോധപൂര്‍വം വീഴ്ച വരുത്തിയ നേതാക്കള്‍ക്കെതിരെയാണ് നടപടിയുണ്ടാകുക. പല മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ തന്നെ നേതൃത്വത്തിന് പരാതി നല്‍കിയ സംഭവമുണ്ടായിരുന്നു. അതേസമയം, കമ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയം മുസ്ലിം ലീഗിന് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അറിവോടെയല്ല പ്രമേയം പാസാക്കിയത് എന്നാണ് വിവരം.

വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. സമസ്ത പിന്മാറിയതോടെ സമരത്തിന്റെ ശക്തി കുറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമസ്ത നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സമസ്ത പിന്‍മാറിയത്. ശേഷം തിരുവനന്തപുരത്ത് സമസ്ത നേതാക്കളും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. തിടുക്കത്തില്‍ വഖഫ് നിയമം നടപ്പാക്കില്ലെന്ന് അറിയിച്ച മുഖ്യമന്ത്രി തുടര്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനത്തിലെത്താമെന്നും അറിയിച്ചിരുന്നു. പിന്നീട് തുടര്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇത് ആയുധമാക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. പിന്നീട് ചര്‍ച്ചകള്‍ നടക്കാത്തത്തില്‍ സമസ്തയിലും അതൃപ്തി പുകയുന്നുണ്ട്.

Recommended Video

cmsvideo
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

Malappuram
English summary
Waqf Issue: Muslim League Announced Collectorate March and Intensify Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X