മലപ്പുറം താനൂരില്‍ വാടക ക്വോര്‍ട്ടേഴ്‌സില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു, തലക്ക് അടിയേറ്റ പാടുകളും, കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞിന്റെ മൊഴി
മലപ്പുറം: താനൂര്‍-തയ്യാലയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തലക്ക് അടിയുമേറ്റ പാടുകളും കണ്ടെത്തി. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദ്(40)ആണ് കൊല്ലപ്പെട്ടത്.രാത്രി 12-മണിക്കും ഒന്നരക്കുമിടയിലാണ് സംഭവം നടന്നത്. തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വട്ടേഴ്‌സ്.
രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്.രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്.കുട്ടിയുടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു.അപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുട്ടി പോലിസിനോട് പറഞ്ഞതായി പോലീസ് പറഞ്ഞു.

കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു.നെറ്റിയില്‍ മരകഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവും കണുന്നുണ്ട്.അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പോട്ടല്‍ ഉണ്ട്.നെറ്റിയിലെ പരിക്കായരിക്കും മരണകാരണമെന്നാണ് പോലിസിന്റെ സംശയം.സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്‌സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.
മത്സ്യത്തോഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു.സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു.പൗറകത്ത് കമ്മുവി9െറയും,ഉമ്മാച്ചുമ്മയുടെയും മകനാണ്. ഭാര്യ-സൗജത്ത്. മക്കള്‍-ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി. സഹോദരങ്ങള്‍-യാഹു, അഷറഫ്, സഫിയ, സമ്മദ്, സുലൈഖ, റാഫി, അലിമോ9, നസീമ, യൂനസ്, ഫാസില.ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍ ഐ.പി.എസ്,തിരൂര്‍ ഡി.വൈ.എസ്.പി.ബിജു ഭാസ്‌ക്കര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.സി.ഐ.എം.ഐ.ഷാജി, എസ്.ഐ.നവീന്‍ ഷാജി, വാരീജാക്ഷന്‍, നവീന്‍ എന്നിവരുടെ നേതൃത്തത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.ഫോറന്‍സിക്ക് സൈന്ററ്ഫിക്കേഷന്‍ ഉദ്യേഗസ്ഥരായ ബി.ദിനേഷ്, സന്തോഷ്, വിരലടയാള വിദഗ്ദര്‍, മലപ്പുറം ഡോഗ് സ്‌കോഡിലെ പോലീസ് നായ റിഗോയും സ്ഥലത്ത് എത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേജില്‍നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തി അഞ്ചുടി മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ കബറടക്കി.












Click it and Unblock the Notifications