കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും ബിജെപി തന്നെ: സര്‍വ്വേ

Google Oneindia Malayalam News

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പും ബി ജെ പിക്ക് തന്നെയെന്ന് സര്‍വ്വേ ഫലങ്ങള്‍. 288 അംഗ നിയമസഭയില്‍ ബി ജെ പി തനിച്ച് 133 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. ഇന്ത്യ ടുഡേ - സിസെറോ ഗ്രൂപ്പാണ് സര്‍വ്വേ നടത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായാലും ബി ജെ പിക്ക് കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ തികയില്ല.

മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യ ടുഡേ - സിസെറോ ഗ്രൂപ്പ് സര്‍വ്വേ ഫലങ്ങള്‍ പുറത്തുവിട്ടത്. 30 ശതമാനം വോട്ടുകള്‍ ബി ജെ പിക്ക് അനുകൂലമായിരിക്കും എന്നാണ് സര്‍വ്വേ. 2009 ല്‍ 26 സീറ്റുകളാണ് ബി ജെ പിക്ക് കിട്ടിയത്. 14 ശതമാനം മാത്രമായിരുന്നു അന്ന് പാര്‍ട്ടിയുടെ വോട്ട് ശതമാനം.

maharashtra-election

സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ബി ജെ പിക്ക് ശിവസേനയുടെ സഹായം തേടേണ്ടിവരും എന്നും സര്‍വ്വേ പറയുന്നു. ബി ജെ പിയുമായി പിണങ്ങി ഒറ്റയ്ക്ക് മത്സരിക്കുന്ന ശിവസേനയ്ക്ക് 57 സീറ്റുകള്‍ കിട്ടും. നിലവില്‍ സേനയ്ക്ക് മഹാരാഷ്ട്ര അസംബ്ലിയില്‍ 43 സീറ്റുകളുണ്ട്. കേന്ദ്രത്തില്‍ സഖ്യകക്ഷികളായ ബി ജെ പിയും ശിവസേനയും മഹാരാഷ്ട്രയില്‍ ഇത്തവണ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് മത്സരം.

ഭരണകക്ഷിയായ കോണ്‍ഗ്രസ് - എന്‍ സി പി പാര്‍ട്ടികള്‍ക്ക് കനത്ത നിരാശയാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസിന് 30 ഉം എന്‍ സി പിക്ക് 33 ഉം സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2009 ല്‍ കോണ്‍ഗ്രസിന് 82 ഉം എന്‍ സി പിക്ക് 62 ഉം സീറ്റുകളായിരുന്നു കിട്ടിയത്. കോണ്‍ഗ്രസും എന്‍ സി പി യും ഇത്തവണ വെവ്വേറെയാണ് മത്സരിക്കുന്നത്. മഹാരാഷ്ട്രയിലെ ആദ്യത്തെ ചതുഷ്‌കോണ മത്സരം കൂടിയാണ് ഇത്തവണ നടക്കാന്‍ പോകുന്നത്.

English summary
As the assembly elections in Maharashtra are just 5 days away, the opinion poll surveys have predicted a win-win situation for the Bharatiya Janata Party (BJP). Maharashtra with total 288 assembly seats and Haryana with total 90 assembly seats, will go to assembly polls on October 15, Thursday and the counting of votes will take place on October 19, Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X