കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വക ശിവജി പ്രതിമ

Google Oneindia Malayalam News

മുംബൈ: സര്‍ദാര്‍ പട്ടേലിനെ ഹൈജാക്ക് ചെയ്യാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. മറാത്ത ചക്രവര്‍ത്തിയും സംഘപരിവാര്‍ സംഘടനകളുടെ പ്രിയപ്പെട്ടവനുമായ ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ബി ജെ പിയോട് മത്സരിക്കുന്നത്.

നൂറ് കോടി രൂപയാണ് ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചു. പ്രതിമ നിര്‍മിക്കാനുള്ള സ്ഥലവും മറ്റ് കാര്യങ്ങളും മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ശിവസേനയെ ഈ തീരുമാനം അസ്വസ്ഥരാക്കും എന്നതില്‍ സംശയമില്ല.

maharashtra

ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ ഇന്ത്യയുടെ ആദ്യ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമായണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഗുജറാത്തില്‍ പണിയുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ട ഈ പ്രതിമ വലിപ്പത്തിന്റെ കാര്യത്തില്‍ ലോകറെക്കോര്‍ഡുകള്‍ തകര്‍ക്കും. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്ന് വിളിക്കപ്പെടുന്ന പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതും ഉരുക്കില്‍ തന്നെയാണ്.

സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ ബി ജെ പി സര്‍ക്കാര്‍ പണിയുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരായിരുന്നു. പ്രതിമ പണിയുക മാത്രമല്ല സംഘപരിവാര്‍ സംഘടനകളോട് പട്ടേലിന് പ്രതിപത്തിയുണ്ടായിരുന്നു എന്ന രീതിയിലും പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇതിന് ബദല്‍ എന്നോണം ശിവജിയുടെ പ്രതിമാ നിര്‍മാണത്തിനായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Maharashra cabinet clears 100-crore for Shivaji's statue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X