Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഖി സാവന്തിനെ മുഖ്യമന്ത്രിയാക്കണമെന്ന് എഎപി

മുംബൈ: രാഖി സാവന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ശിവസേനയ്ക്ക് ആം ആദ്മി പാര്‍ട്ടിയുടെ ഉപദേശം. അരവിന്ദ് കെജ്രിവാള്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേളാണ് എന്നും രാഖി സാവന്ത് കെജ്രിവാളിനെക്കാള്‍ ഭേദമായിരിക്കും എന്നും വിമര്‍ശിച്ചതിന് മറുപടിയായിട്ടാണ് എ എ പി നേതാക്കളുടെ വക ശിവസേനയ്ക്ക് ഈ ഉപദേശം.

കെജ്രിവാളിനെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ മുഖപ്രസംഗം എഴുതിയിരുന്നു. ഈ മുഖപ്രസംഗത്തിലാണ് കെജ്രിവാളിനെ രാഷ്ട്രീയത്തിലെ ഐറ്റം ഗേളായി വിശേഷിപ്പിച്ചത്. എന്നാല്‍ ശിവസേനയ്ക്ക് രാഖിയോട് അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ത്തിക്കോളൂ എന്നായിരുന്നു ആപ്പ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്.

rakhi-sawant

മഹാരാഷ്ട്രയിലെ പ്രമുഖ പാര്‍ട്ടിയും യു പി എയിലെ കൂട്ടുകക്ഷിയുമായ എന്‍ സി പിയെ കള്ളന്മാര്‍ എന്നാണ് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ അഞ്ജലി ദമാനിയ വിളിച്ചത്. ശിവസേനയാണ് മഹാരാഷ്ട്രയിലെ രണ്ടാമത്തെ മോഷം പാര്‍ട്ടി. ഇവരെ മാത്രമല്ല, കോണ്‍ഗ്രസിനെയും ബി ജെ പിയെയും മാധ്യമങ്ങളെയും ദമാനിയ കുറ്റപ്പെടുത്തി.

ബി ജെ പി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡികരിയെ നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മാത്രം മത്സരിക്കാന്‍ വേണ്ടി അഞ്ജലി വെല്ലുവിളിച്ചു. തോല്‍ക്കുമെന്ന് പേടിച്ചാണ് ഗഡ്കരി രണ്ടിടങ്ങളില്‍ മത്സരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ ഗഡ്കരി നാഗ്പൂരില്‍ മാത്രം മത്സരിക്കട്ടെ. ഗഡ്കരിക്കെതിരായ സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+