കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര; വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെ ശിവസേന

Google Oneindia Malayalam News

മുംബൈ: മുന്നണിയിലെ വല്യേട്ടനാര് എന്ന തര്‍ക്കത്തില്‍ ബി ജെ പി ഏകപക്ഷീയമായി ജയിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ശിവസേന തയ്യാറല്ല. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കിയിട്ടില്ല എന്ന വാദമാണ് ശിവസേന ഇപ്പോള്‍ ഉയര്‍ത്തുന്നത്. മോദി തരംഗം കരയിലെത്തുന്നതിന് മുന്നേ ഇല്ലാതായി എന്നും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പറയുന്നു.

288 അംഗ നിയമസഭയില്‍ 123 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് ഭരണത്തിലെത്താന്‍ 22 സീറ്റുകളുടെ കൂടി കുറവുണ്ട്. 63 സീറ്റുകളുമായി ഏറ്റവും വലി രണ്ടാമത്തെ പാര്‍ട്ടിയാണ് ശിവസേന. മഹാരാഷ്ട്രയില്‍ കാവിപ്പടയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസും എന്‍ സി പിയും കടപുഴകി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് ബി ജെ പിക്ക് മാത്രമായി കൊടുക്കാന്‍ സേന തയ്യാറല്ല.

uddhav-thackeray

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോകും എന്നും മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ സേന പറയുന്നു. ബി ജെ പിക്ക് ഉപാധികളില്ലാത്ത പിന്തുണ നല്‍കാനുള്ള എന്‍ സി പി നീക്കത്തെക്കുറിച്ചും സേനയ്ക്ക് ആശങ്കയുണ്ട്. സംസ്ഥാനത്തിന് ഉറപ്പുള്ള സര്‍ക്കാരാണ് വേണ്ടതെന്നും എഡിറ്റോറിയല്‍ പറയുന്നു.

ബി ജെ പിയും ശിവസേനയും സഖ്യം പിരിഞ്ഞിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു എന്നാണ് സേനയുടെ അഭിപ്രായം. പ്രചാരണത്തിന്റെ സമയത്തെ ട്രെന്‍ഡ് വെച്ച് നോക്കിയാല്‍ തങ്ങള്‍ക്ക് മുന്‍തൂക്കം കിട്ടേണ്ടതായിരുന്നു. അതേസമയം ശിവസേനയുമായി കൂട്ടുകൂടിയാലും ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല എന്നാണ് മുംബൈ റിപ്പോര്‍ട്ടുകള്‍.

English summary
A day after BJP emerged as the single largest party in Maharashtra, Shiv Sena on Monday took a swipe at Narendra Modi, saying the "wave" seen during the campaign lost its force even before reaching the shores and expressed doubts over survival of the state amid a hung House.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X