• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സല്‍മാന്‍ ഖാനെ വെടിവെച്ചു കൊല്ലാന്‍ പദ്ധതി: ഷാര്‍പ്പ് ഷൂട്ടര്‍ പൊലീസ് പിടിയില്‍, വീട് നിരീക്ഷിച്ചു

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ നാല് മാസമായി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പന്‍വേലിലെ ഫാം ഹൗസില്‍ നിന്നും അടുത്തിടെയാണ് സല്‍മാന്‍ തന്‍റെ മുംബൈയില തന്‍റെ വസതിയിലേക്ക് മടങ്ങിയത്. വരാനിരിക്കുന്നു ഒരു ജനപ്രിയ റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിലാണ് താരമിപ്പോള്‍. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം അദ്ദേഹം ഒരു ഷാര്‍പ്പ് ഷൂട്ടറുടെ തോക്കിന്‍ മുനയിലായിരുന്നെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മറ്റൊരു കൊലാപത കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരിക്കുന്നത്.

ഷാര്‍പ്പ് ഷൂട്ടര്‍

ഷാര്‍പ്പ് ഷൂട്ടര്‍

ജൂണ്‍ 24 ന് ഫരീദാബാദ് സ്വദേശിയായ പ്രവീണ്‍ എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തിയില്‍ നിന്നാണ് സല്‍മാന്‍ ഖാനും ഭീഷണി നിലനിന്നിരുന്നുവെന്ന വിവരം കണ്ടെത്തിയത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്നോയിയുടെ സംഘത്തില്‍പ്പെട്ട ഷാര്‍പ്പ് ഷൂട്ടറെയാണ് ഫരീദാബാദ് പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തത്.

നിരീക്ഷണ വലയത്തില്‍

നിരീക്ഷണ വലയത്തില്‍

സൽമാൻ ഖാൻ തന്റെ നിരീക്ഷണ വലയത്തിലുണ്ടായിരുന്നു വ്യക്തിയായിരുന്നെന്നും ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന്റെ സമീപപ്രദേശങ്ങളിലെ സാഹചര്യപരിശോധിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ ഇദ്ദേഹം പോലീസിനോട് സമ്മതിച്ചു. ഈ വർഷം ജനുവരിയിൽ മുംബൈയിലെത്തിയ കുറ്റവാളി രണ്ട് ദിവസം ഈ പ്രദേശത്ത് താമസിച്ചതായും കണ്ടെത്തി.

cmsvideo
  Mammootty's new look goes viral in social media
  പ്രസ്താവനയിൽ

  പ്രസ്താവനയിൽ

  സംഘത്തിലെ മറ്റൊരു അംഗമായ സമ്പത്ത് നെഹ്‌റയും 2018 ജൂണിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഇതേ നീക്കത്തിന് പദ്ധതിയിട്ടിരുന്നതായും പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറ്റാരോപിതനായ ഷാർപ്പ്ഷൂട്ടർ രാഹുൽ ബിഷ്നോയിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവര്‍ത്തിച്ചിരുന്നതായും പിന്നീട് തന്‍റെ കണ്ടെത്തലുകളെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചതായും ഫരീദാബാദ് ഡിസിപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  പകയ്ക്ക് കാരണം

  പകയ്ക്ക് കാരണം

  എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഈ നീക്കങ്ങളുമായി സംഘത്തിന് മുന്നോട്ട് പോവാന്‍ സാധിച്ചില്ല. മാൻ വേട്ടക്കേസിൽ കുറ്റാരോപിതനായ സൽമാൻ ഖാനെതിരെ ലോറൻസ്​ ബിഷ്​നോയ്​ സംഘം നേരത്തെയും വധഭീഷണി നടത്തിയിരുന്നു. കൃഷ്​ണമൃഗത്തെ സംരക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ബിഷ്​നോയ്​ വിഭാഗത്തിൽപ്പെട്ടയാളാണ്​ ലോറന്‍സ്.

  1998 ൽ

  1998 ൽ

  1998 ൽ ജോധ്​പൂരിൽ വെച്ച്​ കൃഷ്​ണമൃഗത്തെ വെടിവെച്ചു കൊന്ന കേസിൽ സൽമാൻ ഖാനെതിരെ ശിക്ഷാ നടപടികള്‍ ഇല്ലാതിരുന്നു ബിഷ്ണോയി വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനെതിരെ വധഭീഷണിയുമായി ഇവര്‍ രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് സല്‍മാന്‍ ഖാന് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

   കേരളത്തില്‍ പിണറായി വിരുദ്ധ തരഗം ഉണ്ടാവുമെന്ന് പിസി ജോര്‍ജ്; ലക്ഷ്യം പുതിയ മുന്നണിയും പൂഞ്ഞാറും കേരളത്തില്‍ പിണറായി വിരുദ്ധ തരഗം ഉണ്ടാവുമെന്ന് പിസി ജോര്‍ജ്; ലക്ഷ്യം പുതിയ മുന്നണിയും പൂഞ്ഞാറും

  English summary
  planned to shoot Salman Khan; Sharpshooter arrested by police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion