• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആശുപത്രിക്ക് സച്ചിന്റെ 10 ലക്ഷം സഹായം

മുംബൈ: ആതുരസേവനത്തിനായും അശരണരെ സഹായിക്കുന്നതിനായും ചെലവഴിക്കുന്ന തുകയെക്കുറിച്ച് വിളിച്ചുപറയുകയും അതില്‍ കിട്ടുന്ന കയ്യടിയില്‍ അഭിരമിക്കുന്നയാളല്ല ഇന്ത്യയുടെ ഐക്കണ്‍ ക്രിക്കറ്ററായ സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്ന് അനാഥക്കുട്ടികളെ എടുത്തുവളര്‍ത്തുന്നതും പഠിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയാകാതിരിക്കാന്‍ സച്ചിന്‍ ശ്രദ്ധിക്കാറുമുണ്ട്.

മുംബൈയിലെ ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ വാങ്ങുന്നതിന് വേണ്ടിയാണ് സച്ചിന്‍ പത്ത് ലക്ഷം രൂപ സംഭാവന ചെയ്തത്. കുട്ടികളുടെ ആശുപത്രിയാണിത്. കുട്ടികള്‍ക്കിടയിലെ ഹൃദ്രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന ലിറ്റില്‍ ഹാര്‍ട്്‌സ് മാരത്തോണ്‍ സച്ചിന്‍ പ്രഖ്യാപിച്ചു.

ഫെബ്രുവരി ഒമ്പതിന് സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും ബായ് ജെര്‍ബായ് വാഡിയ ആശുപത്രി വരെയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മാത്രമല്ല, അവയവ ദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും സച്ചിന്‍ സംസാരിച്ചു. ബായ് ജെര്‍ബായ് വാഡിയ ആശുപത്രി ഡയറക്ടര്‍ യശ്വന്ത് അംബേദ്കര്‍ നടത്തുന്ന ശ്രമങ്ങളെ സച്ചിന്‍ എടുത്തുപറഞ്ഞു.

ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. തനിക്ക് രമാകാന്ത് അച്രേക്കര്‍ എങ്ങനെയാണോ അതുപോലെയാണ് അഞ്ജലിക്ക് ഡോക്ടര്‍ അംബേദ്കര്‍ എന്നും സച്ചിന്‍ പറഞ്ഞു. മുംബൈയിലെ ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയിലെ വാര്‍ഡുകളും സച്ചിന്‍ സന്ദര്‍ശിച്ചു.

English summary
Sachin Tendulkar donates R 10 lakh to Mumbai hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more