കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാനെതിരെ സംസാരിച്ചു, കൂട്ടബലാത്സംഗ ഭീഷണികളാണ് വന്നത്, ഗായികയുടെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

മുംബൈ: ബോളിവുഡിലെ അറിയപ്പെടുന്ന ഗായികയാണ് സോന മോഹപത്ര. നിലപാടുകളുടെ പേരില്‍ നടി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നേരത്തെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനെതിരെ നടി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സോന. പ്രിയങ്ക ചോപ്ര സല്‍മാന്റെ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങള്‍. പ്രിയങ്കയ്‌ക്കെതിരെ സല്‍മാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അന്ന് സിനിമ ലോകം ഒന്നാകെ വിമര്‍ശിച്ചിരുന്നു. സോനയുടെ വിമര്‍ശനവും ഇതിനൊപ്പം വന്നിരുന്നു.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

1

പ്രിയങ്ക ചോപ്ര അവരുടെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തെയാണ് ഉപേക്ഷിച്ചതെന്ന് സല്‍മാന്‍ പറഞ്ഞു. അതും നിക് ജോനാസിനെ വിവാഹം കഴിക്കാന്‍. സാധാരണ ഇത്തരമൊരു അവസരം വന്നാല്‍ നടിമാര്‍ അവരുടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചാണ് വരികയെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതിനായിരുന്നു സോനയുടെ മറുപടി. പ്രിയങ്കയ്ക്ക് ജീവിതത്തില്‍ അതിലും മികച്ച കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്ത്രീകള്‍ അവരുടെ പ്രയാണം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും സോന മോഹപത്ര ട്വീറ്റ് ചെയ്തിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്ന് സല്‍മാന്റെ ആരാധകര്‍ സോനയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു.

വധഭീഷണിയും ബലാത്സംഗ ഭീഷണിയും വരെ ഗായിക നേരിട്ടിരുന്നു. അതിനെ കുറിച്ചാണ് സോന വെളിപ്പെടുത്തല്‍. തനിക്കെതിരെ ഏറ്റവും മോശവും തരംതാണതുമായി ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ഗായിക പറഞ്ഞു. ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയത്. വധഭീഷണികളായിരുന്നു ആദ്യ വന്നത്. പിന്നീട് ലഞ്ച് ബോക്‌സുകളില്‍ വിസര്‍ജ്യം എന്റെ സ്റ്റുഡിയോയില്‍ ഡെലിവര്‍ ചെയ്തു. സല്‍മാനെ വിമര്‍ശിച്ചതിനായിരുന്നു ഈ ശിക്ഷ. എന്റെ പരാമര്‍ശം വൈറലായതായിരുന്നു അതിന് കാരണം. അതിന്റെ പേരില്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും വരെ പറഞ്ഞുള്ള ഭീഷണികളാണ് എനിക്ക് നേരിടേണ്ടി വന്നത്.

എന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പോണ്‍ സൈറ്റുകളില്‍ ഉപയോഗിച്ചു. ഇതിനൊക്കെ പുറമേയായിരുന്നു കൂട്ടബലാത്സംഗ ഭീഷണികള്‍ ഞാന്‍ ഇതുവരെ അറിയാത്ത, തീര്‍ത്തും അജ്ഞാതരായ ആളുകളില്‍ നിന്നുണ്ടായത്. ഇതെല്ലാം ഇന്റര്‍നെറ്റിലൂടെയായിരുന്നു. എന്റെ കുടുംബം മാനസികമായി ആകെ തകര്‍ന്ന് പോയി. വളരെ ഭീകരമായിരുന്നു ആ അവസ്ഥ. ഇത് ഒരു വലിയ സൈബര്‍ ആര്‍മിയാണെന്ന് പിന്നീട് മനസ്സിലായത്. ആരാധകരാല്‍ നിര്‍മിതമല്ല ഇത്. സ്ത്രീകളെ ഓണ്‍ലൈന്‍ ഭയപ്പെടുത്തി നിര്‍ത്താനുള്ള സംവിധാനമാണിത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കാര്യമാണിത്. പണം കൊടുത്ത് കൊണ്ടാണ് ഈ ആക്രമണം നടത്തുന്നതെന്നും സോന മോഹപത്ര പറഞ്ഞു.

ഷിന്‍ഡെ പറഞ്ഞപിന്നിലുള്ള ശക്തി ആരാണ്? ഉദ്ധവിനെ വീഴ്ത്തിയത് ഗുജറാത്തില്‍ നിന്നുള്ള ആ നേതാവ് ഷിന്‍ഡെ പറഞ്ഞപിന്നിലുള്ള ശക്തി ആരാണ്? ഉദ്ധവിനെ വീഴ്ത്തിയത് ഗുജറാത്തില്‍ നിന്നുള്ള ആ നേതാവ്

English summary
Singer sona mohapatar says she have horrible experiences after criticising salman khan, her remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X