അജയ് ദേവ്ഗണിന് ക്ലാസെടുത്ത് സോഷ്യല്‍ മീഡിയ; ഇന്ത്യക്ക് ദേശീയ ഭാഷയില്ല, കിടിലന്‍ മറുപടിയുമായി സുദീപ്
മുംബൈ: ഹിന്ദി ഞങ്ങളുടെ ദേശീയ ഭാഷയാണെന്ന അജയ് ദേവ്ഗണിന്റെ പരാമര്‍ശത്തില്‍ വന്‍ പിഴവ്. ഇന്ത്യക്ക് ദേശീയ ഭാഷകളില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. ഗംഭീര മറുപടിയുമായി കിച്ഛ സുദീപും രംഗത്ത് വന്നിട്ടുണ്ട്. അജയിക്കുള്ള മറുപടി കന്നഡയില്‍ തന്നിരുന്നുവെങ്കില്‍ അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നോ എന്ന ഭയം തനിക്കുണ്ടെന്നും സുദീപ് രംഗത്തെത്തി. ഒടുവില്‍ അറിയാത്ത കാര്യങ്ങള്‍ പറയരുതെന്ന നിര്‍ദേശവും അജയ് ദേവ്ഗണിന് സുദ്ദീപ് നല്‍കി. എന്നാല്‍ സോഷ്യല്‍ മീഡിയയ അജയിയെ വിടാനുള്ള ഉദ്ദേശമില്ല. ദേശീയ ഭാഷ പഠിപ്പിച്ചാണ് അദ്ദേഹത്തെ വിട്ടത്.
ദിലീപിന് വേണ്ടി വിരമിച്ച വനിതാ ഡിജിപിയെത്തി, പ്രതി പ്രബലന്‍, പിആര്‍ വര്‍ക്കെന്ന് ബാലചന്ദ്രകുമാര്‍
എന്തിനാണ് ഇങ്ങനെ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത്. ഇന്ത്യക്ക് അങ്ങനെ ദേശീയ ഭാഷകളൊന്നുമില്ല. എട്ടാം ഷെഡ്യൂള്‍ ഒന്ന് പഠിച്ചാല്‍ മതി. ഇന്ത്യക്ക് അഞ്ച് ക്ലാസിക്കല്‍ ഭാഷകളാണ് ഉള്ളത്. സംസ്‌കൃതം, ഒഡിയ, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയാണ് അഞ്ച് ക്ലാസിക്കല്‍ ഭാഷകള്‍. ഇത് രണ്ടും വലിയ അര്‍ത്ഥങ്ങളാല്‍ സമ്പുഷ്ടമായ ഭാഷകളാണെന്നും ബബിത തിവാരി കുറിച്ചു. സത്യമെന്തെന്നാല്‍ ഇന്ത്യക്ക് ദേശീയ ഭാഷ ഇല്ല എന്നതാണ്. നമുക്ക് ഔദ്യോഗിക ഭാഷ മാത്രമാണ് ഉള്ളത്. ഹിന്ദി ഔദ്യോഗിക ഭാഷയാക്കണോ എന്നത് ചര്‍ച്ചയാക്കേണ്ട കാര്യമാണെന്നും സുദീപിന്റെ ആരാധകര്‍ പറയുന്നു.
ഇന്ത്യക്ക് 22 ഔദ്യോഗിക ഭാഷയമാണ് ഉള്ളതെന്നും, എന്നാല്‍ ദേശീയ ഭാഷയില്ലെന്നും കാര്‍ത്തിക്കേയന്‍ ട്വീറ്റ് ചെയ്തു. മിസ്റ്റര്‍ അജയ് ഹിന്ദി ചിത്രങ്ങള്‍ അങ്ങനെയാണെങ്കില്‍ എന്തിനാണ് മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്തിറക്കുന്നത്. ഹിന്ദിയില്‍ മാത്രം ആ ചിത്രം റിലീസ് ചെയ്യൂ എന്ന് സീതാറാം എന്ന യൂസര്‍ കുറിച്ചു. നമ്മുടെ സെലിബ്രിറ്റികള്‍ എന്തുകൊണ്ടാണ് സാമൂഹിക ഉത്തരവാദിമില്ലാതെ പെരുമാറുന്നത്. അവരുടെ നിലപാടുകള്‍ പറയുമ്പോഴെങ്കിലും കൃത്യമായി ചിന്തിക്കണം. എന്തിനാണ് എല്ലാവരും പരസ്പരം വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. എല്ലാവര്‍ക്കും നിലനില്‍ക്കുക എന്നതാണ് മുഖ്യം. ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് പകരം പ്രവര്‍ത്തികളാണ് വേണ്ടതെന്നും ശ്രാവന്തി കുറിച്ചു.
നമ്മുടെ ചിത്രങ്ങള്‍ എവിടെയും റിലീസ് ചെയ്യാന്‍ അധികാരമുണ്ട്. ഹിന്ദി മറ്റൊരു ഭാഷ മാത്രമാണ്. സുദീപ് പറഞ്ഞത് ശരിയാണെന്നും രാജശേഖര്‍ കുറിച്ചു. ഇംഗ്ലീഷ് ചിത്രങ്ങള്‍ വരെ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ഇറക്കുന്നുണ്ട്. ഇന്ത്യയില്‍ ഔദ്യോഗിക ഭാഷയില്ല. അതാണ് ഈ രാജ്യത്തിന്റെ ഭംഗി. വൈവിധ്യത്തെ നമ്മള്‍ ആഘോഷിക്കുന്നു. അതില്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും സയ്യിദ് എന്ന യൂസര്‍ കുറിച്ചു. അതേസമയം അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ ചെയ്ത ട്വീറ്റ് തനിക്ക് മനസ്സിലായി. അത് ആ ഭാഷയെ ഞങ്ങള്‍ ബഹുമാനിക്കുന്നത് കൊണ്ടും, മനസ്സിലാവുന്നത് കൊണ്ടുമാണ്. എന്നാല്‍ ഈ മറുപടി കന്നഡയിലാണ് ട്വീറ്റ് ചെയ്തിരുന്നതെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരണമെന്ന് ഞാന്‍ ചിന്തിച്ച് പോകുകയാണെന്നും സുദീപ് പറഞ്ഞു. ഞങ്ങളും ഇന്ത്യയില്‍ അല്ലേ സര്‍ എന്നും സുദീപ് ചോദിച്ചു.
അതേസമയം വിഷയത്തില്‍ തിരുത്തുമായി അജയ് ദേവ്ഗണ്‍ രംഗത്ത് വന്നു. നിങ്ങള്‍ നല്ല സുഹൃത്താണ്. തെറ്റിദ്ധരാണങ്ങള്‍ നിങ്ങള്‍ തന്നെ അകറ്റി. എല്ലാ ഫിലിം ഇന്‍ഡസ്ട്രിയെയും ഒന്നായിട്ടാണ് ഞാന്‍ കാണുന്നത്. എല്ലാ ഭാഷകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. തിരിച്ചും അത് തന്നെ പ്രതീക്ഷിക്കുന്നു. പറഞ്ഞ കാര്യങ്ങളിലാണ് പ്രശ്‌നമെന്നും അജയ് പറഞ്ഞു. എന്നാല്‍ വിഷയം പൂര്‍ണമായും മനസ്സിലാക്കാതെ പ്രതികരിച്ചത് വലിയ വിഷയമാണ്. എന്നാല്‍ ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. സിനിമയുമായി ബന്ധപ്പെടുള്ള വിഷയത്തിനാണ് നിങ്ങള്‍ എനിക്ക് ട്വീറ്റ് അയച്ചിരുന്നതെങ്കില്‍ സന്തോഷിച്ചേനെ എന്നും സുദീപ് പറഞ്ഞു.
സുനില്‍ ജക്കര്‍ പുറത്തേക്ക്? പുതിയ പ്ലാന്‍ കോണ്‍ഗ്രസിനുള്ള പണി, പിന്തുണയ്ക്കുന്നത് വിമതര്‍