എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി സുപ്രിയ സുലെയും, പ്രഫുല്‍ പട്ടേലും, നിയമിച്ചത് പവാര്‍
മുംബൈ: എന്‍സിപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പ്രഫുല്‍ പട്ടേലിനെയും, സുപ്രിയ സുലെയെയും നിയമിച്ചു. ശരത് പവാറാണ് നിയമനം നടത്തിയത്. അതേസമയം അജിത് പവാറിനെ തഴഞ്ഞാണ് പാര്‍ട്ടിയിലെ പ്രമുഖ പദവി ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. അജിത്തുമായി തുടര്‍ന്ന് പോരുന്ന പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ നിയമനം.
നേരത്തെ എന്‍സിപി, ബിജെപിയുമായി അടുക്കുന്നുവെന്നും, അജിത് പവാറാണ് ഇതിന് പിന്നിലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ അധ്യക്ഷ സ്ഥാനം ശരത് പവാര്‍ രാജിവെച്ചിരുന്നു. എന്നാല്‍ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.

എന്‍സിപിയുടെ 25ാം വാര്‍ഷികത്തിലാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ശരത് പവാര്‍ പ്രഖ്യാപിച്ചത്. അതേസമയം അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളുടെ ചുമതല സുപ്രിയ സുലെക്കാണ് നല്‍കിയത്.ഇതിനൊപ്പം വനിതാ യുവശക്തി, ലോക്‌സഭാ കോര്‍ഡിനേഷന്‍, എന്നിവയുടെ ചുമതലയും സുപ്രിയക്കുണ്ട്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, എന്നീ സംസ്ഥാനങ്ങളുടെ ചുമതല പ്രഫുല്‍ പട്ടേലിനാണ്. എന്‍സിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ തത്കാരെയ്ക്കാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ ചുമതല. ന്യൂനപക്ഷ കാര്യ വകുപ്പിന്റെയും ചുമതല അദ്ദേഹത്തിനുണ്ട്. ഡല്‍ഹി എന്‍സിപി അധ്യക്ഷനായി നന്ദ ശാസ്ത്രിയെയും നിയമിച്ചു.
അതേസമയം എന്‍സിപിയില്‍ വലിയ മാറ്റങ്ങള്‍ വരുമെന്ന് നേരത്തെ തന്നെ പവാര്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയുടെ സാഹചര്യത്തില്‍ തന്റെ കരുത്ത് കാണിക്കാന്‍ കൂടിയാണ് പവാര്‍ നേരത്തെ രാജിവെച്ചിരുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതേ തുടര്‍ന്ന് തെരുവില്‍ ഇറങ്ങിയത്.
ശരത് പവാര്‍ രാജി പിന്‍വലിക്കണമെന്ന് ഇവരെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്‍സിപിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം രാജി അംഗീകരിക്കില്ലെന്നണ് പറഞ്ഞത്. അജിത് പവാറിന് പാര്‍ട്ടിയില്‍ നിയന്ത്രണമില്ലെന്ന് കാണിക്കാന്‍ കൂടിയായിരുന്നു ശരത് പവാര്‍ ഇത്തരമൊരു നാടകം കളിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തില്‍ അദ്ദേഹം പിന്നീട് രാജി പിന്‍വലിക്കുകയും ചെയ്തു.
എന്‍സിപി, ബിജെപിയുമായി ചേര്‍ന്നാല്‍ അതിന്റെ ഗുണങ്ങള്‍ അജിത് പവാറിനാണ് ലഭിക്കുക. നേരത്തെ മഹാരാഷ്ട്രയില്‍ മഹാസഖ്യമുണ്ടാക്കുന്നതിന് മുമ്പ് എംഎല്‍എമാരെ ഒപ്പം ചേര്‍ത്ത് അജിത്, ബിജെപിക്കൊപ്പം പോയിരുന്നു. ശരത് പവാര്‍ പോലും അറിയാതെയായിരുന്നു ഈ നീക്കം. എന്നാല്‍ എംഎല്‍എമാര്‍ തിരിച്ചെത്തിയതോടെ ബിജെപിയുണ്ടാക്കിയ സര്‍ക്കാര്‍ വീണിരുന്നു.
അതിന് ശേഷം പലപ്പോഴും എന്‍സിപിയില്‍ നിന്ന് നേതാക്കളെ കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ശരത് പവാറിന്റെ കരുത്തിനെ തുടര്‍ന്നാണ് അത് സാധ്യമല്ലാതായത്. തനിക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര അധികാരം ലഭിക്കുന്നില്ലെന്ന പരാതിയും അജിത്തിനുണ്ട്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒപ്പം കുടുംബത്തിലെ ചില തര്‍ക്കങ്ങളും കാരണമായിട്ടുണ്ട്.












Click it and Unblock the Notifications