• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗണേശോത്സവത്തിന് ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ വീഴും; ശിവസേന-ബിജെപി സഖ്യം ഭരണത്തിലെത്തുമെന്ന് അത്തേവാല

മുംബൈ: അധികാരം നഷ്ടമായ സംസ്ഥാനത്തില്‍ തിരികെ അധികാരത്തില്‍ വരാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെയൊന്നും കാത്തിനില്‍ക്കാന്‍ തയ്യാറാവത്ത പാര്‍ട്ടിയാണ് ബിജെപി. അധികാരത്തിലുള്ള ബിജെപിയെ ഏത് വിധേനയും താഴെയിറക്കി അധികാരത്തില്‍ കയറാനുള്ള അവസരം അവര്‍ എപ്പോഴും ഒരുക്കിക്കൊണ്ടിരിക്കും.

കര്‍ണാടകയിലും മധ്യപ്രദേശിലുമെല്ലാം അവരുടെ ഇത്തരം നീക്കം വിജയിക്കുകയും ചെയ്തും. സച്ചിന്‍ പൈറ്റ് നടത്തിയ വിമത നീക്കത്തില്‍ രാജസ്ഥാനിലും ഒരു അട്ടിമറി ബിജെപി പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോള്‍ മഹാരാഷ്ട്രയിലെ മഹാഅഘാഡി സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കമാണ് ബിജെപി ശക്തമാക്കിക്കൊണ്ടിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന കൂടി ഭാഗമായ എന്‍ഡിഎ സഖ്യമായിരുന്നു കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ നേരിട്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിക്ക് 105 സീറ്റും ശിവസേനക്ക് 56 സീറ്റും ലഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കൃത്യമായ ഭൂരിപക്ഷം എന്‍ഡിഎ സഖ്യത്തിന് ലഭിച്ചു.

പ്രതീക്ഷ അസ്തമിച്ചത്

പ്രതീക്ഷ അസ്തമിച്ചത്

കേവല ഭൂരിപക്ഷത്തിലും ഉയര്‍ന്ന അംഗബലം സഖ്യത്തിന് ലഭിച്ചതോടെ മുഖ്യന്ത്രി ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ തന്നെ വീണ്ടും മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുമെന്ന കാര്യം ഏകദേശം ഉറപ്പായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദത്തിലുടക്കി എന്‍ഡി സഖ്യം ശിവസേന അവസാനിപ്പിച്ചതോടെ ബിജെപിയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

അജിത് പവാറിനെ ചാടിച്ച്

അജിത് പവാറിനെ ചാടിച്ച്

കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ എന്‍സിപിയില്‍ നിന്ന് അജിത് പവാറിനെ ചാടിച്ച് ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി ഏവരേയും ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ മറു ചേരിയില്‍ നിന്ന് എംഎല്‍എമാരെ ചാടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇരുവര്‍ക്കും പദവി രാജിവെച്ചൊഴിയേണ്ടിയും വന്നു.

താക്കറെയെ മുഖ്യമന്ത്രിയാക്കി

താക്കറെയെ മുഖ്യമന്ത്രിയാക്കി

തുടര്‍ന്നാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കക്ഷികളുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ അന്ന് മുതല്‍ തന്നെ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി ആരംഭിക്കുകയും ചെയ്തു. ഭരണമുന്നണിക്കുള്ളില്‍ പലപ്പോഴായി രൂപപ്പെട്ട അസ്വാരസ്യങ്ങളിലായിരുന്നു അവരുടെ പ്രതീക്ഷ.

അത്തേവാല പറഞ്ഞത്

അത്തേവാല പറഞ്ഞത്

ഇത്ര സമയപരിധിക്കുള്ളില്‍ മഹാ അഘാഡി സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രഖ്യാപനവുമായി പല ബിജെപി നേതാക്കളും രംഗത്തെതി. എന്നാല്‍ അതിനിയെല്ലാം വിദഗ്ധമായി അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാര്‍ നിലംപതിക്കുന്നതിന് പുതിയ കാലാവധി നിശ്ചയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര മന്ത്രിയായ രാംദാസ് അത്തേവാല.

പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

മഹാ വികാസ് അഘാഡി സര്‍ക്കാറിനുള്ളില്‍ രൂക്ഷമായ പ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത് അതിനാല്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉടന്‍ തന്നെ താഴെ വീഴുമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവ് കൂടിയായ അത്തേവാല അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്രയിൽ ഭാരതീയ ജനതാപാർട്ടിയുടെയും ശിവസേനയുടെയും സഖ്യം സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പവാറിന്‍റെ പരാമര്‍ശം

പവാറിന്‍റെ പരാമര്‍ശം

അജിത് പവാറിനെക്കുറിച്ച് എൻ‌സി‌പി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ പ്രസ്താവനയിൽ അജിത് പവാർ അസ്വസ്ഥനാകും. മഹാവികാസ് അഘാഡി സര്‍ക്കാറിനെ മൂന്ന് സഖ്യകക്ഷികളും തമ്മില്‍ വലിയ തര്‍ക്കങ്ങളാണ് നിലില്‍ക്കുന്നത്. എംവിഎ സർക്കാരിന്റെ ഭാവി ഉറപ്പില്ല. ഗണപതി നിമജ്ജനത്തിനുശേഷം എം‌വി‌എ സർക്കാരും പിരിച്ചുവിടുകയും ബിജെപി സഖ്യത്തിലുള്ള സര്‍ക്കാര്‍ അധികാരത്തി വരുമെന്നും അത്തേവാല അഭിപ്രായപ്പെട്ടു.

അസ്വസ്ഥനാണ്

അസ്വസ്ഥനാണ്

ശരദ് പവാറിന്‍റെ പ്രസ്താവനയില്‍ ഉപ മുഖ്യമന്ത്രികൂടിയാ അജിത് പവാർ അസ്വസ്ഥനാണ്. അദ്ദേഹം എന്‍സിപിയില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുശാന്ത് സിംഗ് രജപുത് മരണ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറണമെന്ന ആവശ്യത്തെത്തുടർന്ന് ശരദ് പവാർ തന്റെ മരുമകനെ ആക്ഷേപിച്ചതിനെ തുടർന്നാണ് നിലവിലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്.

100 ​​ശതമാനം വിശ്വാസം

100 ​​ശതമാനം വിശ്വാസം

അജിത് പവാറിന്‍റെ ആവശ്യം പക്വതയില്ലാത്തതാണെന്നായുന്നു ശരദ് പവാര്‍ നേരത്ത് അഭിപ്രായപ്പെട്ടത്. അജിത് പവാറിന് അനുഭവം കുറവാണ്. അദ്ദേഹം പറഞ്ഞതിന് ഒരു പ്രാധാന്യവും നൽകുന്നില്ല. എനിക്ക് 50 വർഷമായി മഹാരാഷ്ട്രയെയും മുംബൈ പോലീസിനെയും അറിയാം. എനിക്ക് അവരിൽ 100 ​​ശതമാനം വിശ്വാസമുണ്ടെന്നായിരുന്നു ശരദ് പവാറിന്‍റെ പരാമര്‍ശം.

ദേശീയ താല്‍പര്യം പരിഗണിച്ച്

ദേശീയ താല്‍പര്യം പരിഗണിച്ച്

ദേശീയ താല്‍പര്യം പരിഗണിച്ച് ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരണക്കേസിൽ സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് പവാര്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയെ തള്ളി ശരദ് പവാര്‍ രംഗത്ത് എത്തിയത്

ധോണി ബിജെപിയിലേക്കോ? ലോക്സഭായിലേക്ക് മത്സരിക്കാന്‍ ക്ഷണവുമായി ബിജെപി എംപി

English summary
union minister Ramdas Athawale about mahrashtara govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X