Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചുവര്‍ഷത്തെ പ്രണയം; വിവാഹശേഷം ഭാര്യയെ കുത്തിയത് 32 തവണ

മുംബൈ: അന്ധേരിയില്‍ യുവതി കുത്തേറ്റുമരിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഭാര്യ റിതു(22)വിനെ കൊല്ലാനായി ഭര്‍ത്താവ് രാജേഷ് നാരായണ(27) മുപ്പത്തിരണ്ടുതവണ കത്തികൊണ്ടു കുത്തിയതായി അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജൂണ്‍ ഒമ്പതിനാണ് രാജേഷ് റിതുവിനെ കൊലപ്പെടുത്തിയത്.

ഭാര്യയെ കൊലപ്പെടുത്തിയതായി പോലീസിന് വിവരം നല്‍കിയശേഷം വാഷി ബ്രിഡ്ജില്‍ നിന്നും രാജേഷ് താഴേക്കു ചാടുകയും ചെയ്തു. ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതാണ് രാജേഷിനെ ചൊടിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രാജേഷില്‍ നിന്നും വിവാഹമോചനം നേടിയശേഷം മറ്റൊരാളെ വിവാഹം ചെയ്യാന്‍ റിതു ആഗ്രഹിച്ചിരുന്നു.

knife-murder

അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഒരുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഖജുര്‍വാഡിയില്‍ താമസിക്കുകയായിരുന്ന ഇരുവരും കാള്‍ സെന്റര്‍ ജീവനക്കാരായിരുന്നു. ഇവരുടെ വിവാഹജീവിതം നല്ല നിലയിലായിരുന്നില്ലെന്നും ഇവര്‍ വഴക്കുകൂടുന്നത് പതിവാണെന്നും അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കി.

സംഭവദിവസം റിതു രാജേഷിനോട് വിവാഹമോചനത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍, രാജേഷ് റിതുവിന്റെ വായ പൊത്തിയപ്പോള്‍ റിതു ശക്തിയായി കടിച്ചതോടെ രാജേഷ് കത്തിയെടുത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏഴുപേജ് വരുന്ന ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയശേഷം രാജേഷ് വാഷി പാലത്തില്‍ നിന്നും ആത്മഹത്യ ചെയ്യാന്‍ എടുത്തുചാടി. എന്നാല്‍ മുക്കുവര്‍ ഇയാളെ രക്ഷിക്കുകയായിരുന്നു. രാജേഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+