കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവറായി, സിനിമയിലല്ല, ജീവിതത്തില്‍!

Google Oneindia Malayalam News

ദില്ലി: നിരന്തരമായ പരിശ്രമവും ഇച്ഛാശക്തിയും സരിതയെ ആഗ്രഹിച്ച സീറ്റില്‍ കൊണ്ടെത്തിച്ചു. തലസ്ഥാന നഗരമായ ദില്ലിയിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ബസ് ഡ്രൈവറുടെ സീറ്റിലായിരുന്നു സരിതയ്ക്ക് എത്തേണ്ടിയിരുന്നത്. പ്രതിബന്ധങ്ങളെ അതിജീവിച്ച് സരിത ഒടുവില്‍ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യത്തെ വനിതാ ഡ്രൈവറാണ് വി സരിത ഇന്ന്.

ദില്ലി സെക്രട്ടേറിയറ്റില്‍ ഡി റ്റി സിയുടെ 615 ആം നമ്പര്‍ ബസ്സാണ് സരിത ഓടിച്ചത്. ഗതാഗത മന്ത്രി ഗോപാല്‍ റായ് ബസ്സിന് പച്ചക്കൊടി വീശി. ഡ്രൈവിംഗ് രംഗത്തെ ആണ്‍മേല്‍ക്കോയ്മ തകര്‍ക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട് എന്ന് സരിത പറഞ്ഞു. മറ്റ് സ്ത്രീകളെയും ഈ ജോലിയിലേക്ക് ആകര്‍ഷിക്കാന്‍ തന്‍രെ നേട്ടത്തിന് കഴിയട്ടെയെന്ന് സരിത പ്രത്യാശ പ്രകടിപ്പിച്ചു.

dtc-bus

സ്ത്രീകള്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചാല്‍ പിന്നെ അവരെ ആര്‍ക്കും തടയാനാകില്ല - തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള ഈ 30കാരി പറയുന്നു. സ്വന്തം നാടായ നല്‍ഗൊണ്ടയില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് സരിത തുടങ്ങിയത്. പിന്നീട് മിനി ബസ്സിലേക്ക് മാറി. നല്‍ഗൊണ്ടയില്‍ നിന്നാണ് സരിത ഡ്രൈവിംഗ് ലൈസന്‍സ് എടുത്തത്.

ദില്ലിയിലെ തിരക്കേറിയ റോഡില്‍ ബസ്സോടിക്കാന്‍ തനിക്ക് പേടിയൊന്നും ഇല്ലെന്ന് സരിത പറയുന്നു. ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യത്തെ വനിതാ ഡ്രൈവറാണ് തങ്ങളുടെ മകള്‍ എന്നറിഞ്ഞ സന്തോഷത്തിലാണ് സരിതയുടെ വീട്ടുകാര്‍. 243 വനിതകള്‍ കണ്ടക്ടര്‍മാരായി ഡി ടി സിയില്‍ ജോലി ചെയ്യുന്നുണ്ട്.

English summary
V Saritha from telengana, was joined into the Delhi Transport Corporation team as its first woman driver.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X