കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി എംഎല്‍എയെ വിലക്കെടുക്കാന്‍ ബിജെപി ശ്രമം?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി എം എല്‍ എയെ വിലക്കെടുക്കാന്‍ ബി ജെ പി വീണ്ടും ശ്രമം തുടങ്ങിയതായി അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുന്നു. നാല് കോടി രൂപ നല്‍കിയാണ് ബി ജെ പി തങ്ങളുടെ എം എല്‍ എയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നത് എന്നാണ് കെജ്രിവാളിന്റെ ആരോപണം. ബി ജെ പി എം എല്‍ എയായ ഷേര്‍ സിംഗ് ദാഗറാണ് എ എ പി എം എല്‍ എയ്ക്ക് 4 കോടി വാഗ്ദാനം ചെയ്തതെന്നും കെജ്രിവാള്‍ പറയുന്നു.

എ എ പി എം എല്‍ എ ഗിനേശ് മൊഹാനിയയ്ക്കാണ് ഷേര്‍ സിംഗ് നാല് കോടി രൂപ വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും കെജ്രിവാള്‍ പുറത്തുവിട്ടു. ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയെ ക്ഷണിക്കരുത് എന്നാവശ്യപ്പെട്ട് കെജ്രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. ബി ജെ പിയെ ക്ഷണിക്കാന്‍ ദില്ലി ഗവര്‍ണറെ അനുവദിക്കരുത് എന്നാണ് എ എ പിയുടെ ആവശ്യം.

kejriwal

ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യത്തിന് എം എല്‍ എമാര്‍ തങ്ങളുടെ പക്കലുണ്ട് എന്ന് ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. ബി ജെ പി നേതാക്കള്‍ വാഗ്ദാനവുമായി വന്നാല്‍ ഒളിക്യാമറകള്‍ വെച്ച് അത് ചിത്രീകരിക്കാന്‍ എം എല്‍ എമാര്‍ക്ക് എ എ പി നിര്‍ദേശം നല്‍കിയതായും കെജ്രിവാള്‍ പറഞ്ഞു.

എന്നാല്‍ കെജ്രിവാള്‍ പുറത്തുവിട്ട വീഡിയോ കെട്ടിച്ചമച്ചതാണ് എന്ന് ബി ജെ പി പ്രതികരിച്ചു. പാര്‍ട്ടിയെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച വീഡിയോ ആണ് ഇത് - ദില്ലി പാര്‍ട്ടി നേതാവ് വിജേന്ദര്‍ ഗുപ്ത പറഞ്ഞു. ആം ആദ്മി പാര്‍ട്ടി കുറേ കാലമായി ഈ ശ്രമം നടത്തുന്നു. അഥവാ ബി ജെ പി ദില്ലി വൈസ് പ്രസിഡണ്ട് ഷേര്‍സിംഗ് എ എ പി എം എല്‍ എയെ കണ്ടിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. പാര്‍ട്ടിക്ക് വേണ്ടിയല്ല.

English summary
As the talks are proceeding within the leadership regarding forming government in Delhi, Aam Aadmi Party accuses BJP of poaching MLAs. The rebel party also released a video as proof and said it will file a complaint against BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X