കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയല്‍ക്കാര്‍ക്ക് പരാതി, ആപ്പ് ഓഫീസ് മാറ്റി

Google Oneindia Malayalam News

ദില്ലി: അയല്‍വാസികള്‍ക്ക് നല്ല അഭിപ്രായമല്ലെങ്കില്‍ പിന്നെ കഴിഞ്ഞുകൂടുക പ്രയാസമാണ്. അതിപ്പോള്‍ വീടായാലും പാര്‍ട്ടി ഓഫീസായാലും അങ്ങനെ തന്നെ. അയല്‍ക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫീസ് കെട്ടിടം മാറാന്‍ ഒരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. ദില്ലി കൊണാട്ട് പ്ലേസിലെ ഹനുമാന്‍ റോഡിലുള്ള ഓഫീസാണ് ആം ആദ്മി പാര്‍ട്ടി മാറുന്നത്.

കഴിഞ്ഞ 18 മാസമായി ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസായിരുന്നു ഈ ഇരുനില കെട്ടിടം. അയല്‍ക്കാര്‍ പരാതി പറഞ്ഞത് കൊണ്ടാണ് ഓഫീസ് മാറുന്നതെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. പൊതുവെ റസിഡന്‍ഷ്യല്‍ ഏരിയയായ ഹനുമാന്‍ റോഡില്‍ പാര്‍ട്ടി ഓഫീസിലെത്തുന്ന ആള്‍ക്കാരുടെ തിരക്കും ബഹളവുമാണ് താമസക്കാരുടെ എതിര്‍പ്പിന് കാരണമായത്.

aap

ദില്ലി തിരഞ്ഞെടുപ്പിന്റെയും ഭരണത്തിന്റെയും കാലത്ത് മാധ്യമപ്രവര്‍ത്തകരുടെ സ്ഥിരം താവളമായിരുന്നു ആം ആദ്മി പാര്‍ട്ടി ഓഫീസ്. സെന്‍ട്രല്‍ ദില്ലിയില്‍ തന്നെ ഓഫീസ് മാറ്റി സ്ഥാപിക്കാനാണ് പാര്‍ട്ടിയുടെ പരിപാടി. ഇതിനായി ചില സ്ഥലങ്ങളും പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. കൊണാട്ട് പ്ലേസും പരിഗണനയിലുണ്ട് എന്നാണ് അറിയുന്നത്. രാജേന്ദ്ര നഗറില്‍ ഒരു കെട്ടിടം കിട്ടിയിരുന്നെങ്കിലും അവസാന വട്ട ചര്‍ച്ചയില്‍ അത് അലസിപ്പോയി.

വാടകക്കെട്ടിടത്തിലായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ഇനി പ്രവര്‍ത്തിക്കുക. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് കൗസാംബി റോഡിലുള്ള ഹെഡ് ക്വാര്‍ട്ടേഴ്‌സ് ദില്ലിയിലെ പുതിയ ഓഫീസില്‍ ലയിച്ചേക്കും. ദില്ലിയില്‍ 28 സീറ്റുകള്‍ ജയിച്ച ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ 49 ദിവസം ദില്ലി ഭരിച്ചിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു.

English summary
AAP to move out following neighbours' complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X