കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമര്‍ മാത്രമല്ല, ആപ്പ് എംഎല്‍എമാരില്‍ വേറെയുമുണ്ട് തട്ടിപ്പുകാര്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: നിയമമന്ത്രി ജിതേന്ദ്ര സിങ് തോമറിന് പിന്നാലെ ഒരു ആം ആദ്മി പാര്‍ട്ടി എം എല്‍ എ കൂടി വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍. ആപ്പിന്റെ ദില്ലി കന്‍ോണ്‍മെന്റില്‍ നിന്നുള്ള എം എല്‍ എ സുരേന്ദര്‍ സിംഗാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായി ആരോപണമുള്ളത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ചതിന് ദില്ലി ഹൈക്കോടതി സുരേന്ദര്‍ സിംഗിന് നോട്ടീസ് അയച്ചിരിക്കുകയാണ്.

ബി ജെ പി നേതാവ് കരണ്‍ സിംഗാണ് സുരേന്ദറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സിക്കിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2012 ല്‍ ബി എ പഠിച്ചതായാണ് സുരേന്ദര്‍ സിംഗിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ സിക്കിം യൂണിവേഴ്‌സിറ്റി ഇക്കാര്യം നിഷേധിച്ചതായി വിവരാവകാശ രേഖ പറയുന്നു. ഇത് സംബന്ധിച്ച് തന്റെ ഭാഗം വ്യക്തമാക്കാന്‍ സിംഗിന് കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

surinder-singh

സിംഗിന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂലൈയില്‍ കോടതി പരിഗണനയ്‌ക്കെടുക്കും. എന്നാല്‍ തനിക്കെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് സുരേന്ദര്‍ സിംഗ് പ്രതികരിച്ചു. 36 കാരനായ സുരേന്ദര്‍ സിംഗ് നേരത്തെ ഇന്ത്യന്‍ സൈന്യത്തില്‍ എന്‍ എസ് ജി കമാന്‍ഡോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യാജ നിയമബിരുദ കേസില്‍ നിയമമന്ത്രി ജിതേന്ദ്ര സിങ് തോമര്‍ അറസ്റ്റിലാവുകയും ന്ത്രിസ്ഥാനം രാജി വെക്കുകയും ചെയ്തതിന് പിന്നാലെയാണ് ആപ്പിന് ഈ തിരിച്ചടി. പോലീസ് അറസ്റ്റ് ചെയ്ത തോമര്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിവെച്ചത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് തോമറിനെതിരെ ചുമത്തിയിട്ടുള്ളത്.

English summary
A day after Delhi police arrested Delhi law minister Jitender Singh Tomar, noose is likely to get tightened around another AAP MLA from Delhi Cantt constituency, Surender Singh over fake degree charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X