ദില്ലിയില്‍ കെജ്രിവാളിനെതിരെ മുന്‍ ആപ്പ് എംഎല്‍എ മത്സരിക്കും!
ദില്ലി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ ഒന്നിച്ചായിരുന്നു ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചോദിച്ചത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദില്ലി വീണ്ടും ബൂത്തിലെത്തുമ്പോള്‍ അരവിന്ദ് കെജ്രിവാളിന് എതിരാളി സ്വന്തം തട്ടകത്തില്‍ നിന്നുതന്നെ. ആം ആദ്മി പാര്‍ട്ടി എം എല്‍ എയായിരുന്ന വിനോദ് കുമാര്‍ ബിന്നിയാണ് ദില്ലിയില്‍ കെജ്രിവാളിനെതിരെ മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
നരേന്ദ്ര മോദി, ഷീല ദീക്ഷിത് .. ഹെവി വെയ്റ്റുകള്‍ക്കെതിരെ മത്സരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കെജ്രിവാളിന് സ്വന്തം പദ്ധതി തന്നെ തിരിഞ്ഞുകടിച്ച അവസ്ഥയാണ് ഇപ്പോള്‍. അച്ചടക്കം ലംഘിച്ചതിന് ബിന്നിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തെങ്കിലും ബിന്നി ഇപ്പോഴും എം എല്‍ എയാണ്. യഥാര്‍ഥ ആം ആദ്മികള്‍ക്കൊപ്പമാണ് താനെന്നും കെജ്രിവാളും പാര്‍ട്ടിയും ജനങ്ങളെ വഞ്ചിച്ചവരാണ് എന്നും ബിന്നി പറയുന്നു.

കെജ്രിനാള്‍ ലക്ഷ്യം വെക്കുന്ന അതേ വോട്ടുബാങ്കാണ് ബിന്നിയുടെയും ഉന്നം. കഴിഞ്ഞ മൂന്ന് മാസമായി കെജ്രിവാളിന്റെ മണ്ഡലത്തില്‍ നിശബ്ദമായി പ്രവര്‍ത്തനം നടത്തുകയാണ് ബിന്നി. ഒരു വലിയ സംഘം ആളുകളുമായാണ് ബിന്നി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. കെജ്രിവാളാകട്ടെ ലോക്‌സഭ തിരഞ്ഞെടുപ്പും പാര്‍ട്ടിയുടെ കണ്‍വീനര്‍ സ്ഥാനവും മറ്റുമായി തിരക്കുകളിലുമായിരുന്നു. ട
കെജ്രിവാളിന്റെ അപ്രമാദിത്വം ചോദ്യം ചെയ്തതിനാണ് എ എ പി ബിന്നിക്കെതിരെ അച്ചടക്ക നടപടിയെടുത്തത്. ബിന്നിക്ക് പിന്നാലെ ദില്ലിയിലെ ആപ്പ് തീപ്പൊരി നേതാവ് ഷാസിയ ഇല്‍മി, ക്യാപ്റ്റന്‍ ഗോപിനാഥ് തുടങ്ങിയവരും പാര്‍ട്ടി വിട്ടു. ബി ജെ പി തങ്ങളുടെ എം എല്‍ എമാരെ വാങ്ങാന്‍ ശ്രമിച്ചു എന്നാണ് കെജ്രിവാളിന്റെ ആരോപണം. എന്നാല്‍ ബി ജെ പി നേതാക്കള്‍ ഒരിക്കല്‍ പോലും പിന്തുണ ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ല എന്നാണ് ബിന്നി പറയുന്നത്.












Click it and Unblock the Notifications