Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന കാറിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തു

rape
ദില്ലി: ഓടുന്ന കാറില്‍ വച്ച് സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്തു. 28 കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയാകുന്നത്. ദില്ലിയില്‍ ജനവരി 26 ഞായറാഴ്ചയാണ് വിവാഹിതയായ സ്ത്രീയെ സുഹൃത്ത് ബലാത്സംഗം ചെയ്തത്.

ഈസ്റ്റ് ദില്ലിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിനടുത്തിരുന്ന് യുവതി കരയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ഇവരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയത്. തന്റെ സുഹൃത്ത് കാറില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മറ്റ് രണ്ട് യുവാക്കളും ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്നു.

പൊലീസ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തി. ബലാത്സംഗത്തെ എതിര്‍ത്ത സ്ത്രീയെ സംഘം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഫാക്ടറിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് നുണ പറഞ്ഞാണ് സുഹൃത്ത് യുവതിയെ ഒപ്പം കൂട്ടിയത്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

ദില്ലിയില്‍ അടുത്തിടെ വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതുള്‍പ്പെടെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദില്ലിയില്‍ വര്‍ധിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+