ശിവ് നാടാര്‍ മകള്‍ക്ക് വാങ്ങിയത് 115 കോടിയുടെ ബംഗ്ലാവ്!
ദില്ലി: ഐ ടി ഭീമന്മാരായ എച്ച് സി എല്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകന്‍ ശിവ് നാടാര്‍ മകള്‍ക്ക് സമ്മാനിച്ചത് 115 കോടി രൂപയുടെ ബംഗ്ലാവ്. തലസ്ഥാന നഗരമായ ദില്ലിയിലെ ഫ്രണ്ടസ് കോളനി ഈസ്റ്റ് ഏരിയയിലാണ് മകള്‍ റോഷ്നിക്ക് വേണ്ടി നാടാർ ഈ വിലപിടിപ്പുള്ള ബംഗ്ലാവ് വാങ്ങിയത്. ദില്ലിയിലെ ഏറ്റവും ചെലവേറിയ വാങ്ങലുകളിലൊന്നാണ് ഇതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മകള്‍ റോഷ്നി നാടാര്‍ക്കും മരുമകന് ശിഖര്‍ നീല്‍കമല്‍ മല്‍ഹോത്രയ്ക്കും വേണ്ടിയാണ് ശിവ് നാടാര്‍ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്. 1930 സ്ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ബംഗ്ലാവ്. ഇപ്പോള്‍ വാങ്ങിയ സ്ഥലത്ത് ചെറിയ ബംഗ്ലാവാണ് ഉള്ളതെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാടാര്‍ ഇവിടെ പുതിയ ബംഗ്ലാവ് പണിയുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളോട് എച്ച് സി എല്‍ പ്രതികരിച്ചിട്ടില്ല.

അരുണ്‍ ദുവ എന്നയാളില്‍ നിന്നുമാണ് ശിവ് നാടാർ ഈ സ്ഥലം വാങ്ങിയിരിക്കുന്നത്. എസ് എസ് എന്‍ ഇന്‍വെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. നാടാര്‍, ഭാര്യ കിരണ്‍ നാടാര്‍, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.
31 രാജ്യങ്ങളില്‍ ഓപ്പറേഷനുള്ള എച്ച് സി എല്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ ആസ്ഥാനം ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ്. സോഫ്റ്റ് വെയര്‍ കണ്സല്ട്ടിംഗ്, മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് എച്ച് സി എല്ലിന്റെ സേവനം. ഏഷ്യയിലെ പ്രധാനപ്പെട്ട 50 കമ്പനികളില്‍ ഒന്നാണ് എച്ച് സി എല്‍. ഫോര്‍ബ്സിന്റെ ഗ്ലോബല്‍ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. 1991 ലാണ് ശിവ് നാടാര്‍ എച്ച് സി എല്‍ സ്ഥാപിച്ചത്.
ദില്ലിയിലെ ലുത്യന്സ് ബംഗ്ലാവ് സോണില്‍ ഇന്ത്യാബുള്‍സിന്റെ പ്രൊമോട്ടര്‍ രാജീവ് രത്തന്‍ 220 കോടി രൂപയ്ക്ക് നേരത്തെ ബംഗ്ലാവ് വാങ്ങിയിരുന്നു. 2012 ല്‍ ടാറ്റ ഹൗസിംഗ് ഹാലി റോഡില്‍ ബംഗ്ലാവ് വാങ്ങിയത് 218 കോടിക്കാണ്. ശാന്തി നികേതന്‍ ഏരിയയില്‍ സന്ദീപ് ജജോദിയ 170 കോടിക്കും കെ ജി മാര്‍ഗില്‍ ദില്ലിയിലെ ഒരു ബില്‍ഡര്‍ 136 കോടിക്കും ബംഗ്ലാവുകള്‍ വാങ്ങിയതാണ് ദില്ലിയിലെ ചില വന്‍ കൈമാറ്റങ്ങള്‍.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications