കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി മന്ത്രി സഭയില്‍ ഉറങ്ങിയപ്പോള്‍

Google Oneindia Malayalam News

ദില്ലി: ജനപ്രതിനിധികള്‍ സഭയിലും പൊതുപരിപാടികളിലും ഉറങ്ങിവീഴുന്ന കാഴ്ച പുതുമയുള്ളതല്ല. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയും മകന്‍ എച്ച് ഡി കുമാരസ്വാമിയും ഒരു പൊതുപരിപാടിയില്‍ വേദിയില്‍ ഇരുന്ന് ഉറങ്ങുന്ന കാഴ്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ മാറ്റത്തിന്റെ മുദ്രാവാക്യവുമായി ജയിച്ചുവന്ന ചുറുചുറുക്കുള്ള ആം ആദ്മി മന്ത്രി സഭയില്‍ ഉറങ്ങുന്നത് ദില്ലിയിലെ കൗതുകകരമായ കാഴ്ചയായി.

ദില്ലി നിയമസഭയിലെ പ്രധാന ചര്‍ച്ചകള്‍ക്കിടെ സീറ്റില്‍ ഇരുന്ന് ഉറങ്ങിയ ആം ആദ്മി പാര്‍ട്ടിയുടെ യുവമന്ത്രി രാഖി ബിര്‍ളയാണ് ഈ കണ്ണിയിലെ അവസാനത്തെ കണ്ണി. വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ വിശ്വാസവോട്ടിനുള്ള പ്രമേയം അവതരിപ്പിക്കുമ്പോഴായിരുന്നു രാഖി ബിര്‍ള സീറ്റില്‍ ഉറങ്ങിപ്പോയത്.

rakhi-birla

രാഖി ബിര്‍ള മാത്രമല്ല, മുതിര്‍ന്ന ബി ജെ പി നേതാവും എം എല്‍ എയുമായ നന്ദ കിഷോര്‍ ഗാര്‍ഗ്, ജെ ഡി യുവിലെ ഷോയിബ് ഇഖ്ബാല്‍ എന്നിവരും സഭയിലെ ചര്‍ച്ചകള്‍ക്കിടെ പലപ്പോഴായി ഉറങ്ങിപ്പോയി. ദില്ലി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏക വനിതാംഗവുമാണ് 26 കാരിയായ രാഖി ബിര്‍ള. വനിതാ - ശിശുക്ഷേമം, സോഷ്യല്‍ വെല്‍ഫെയര്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കുള്ളത്.

സഭയില്‍ മന്ത്രി ഉറങ്ങിപ്പോയെങ്കിലും വിശ്വാസവോട്ട് ആം ആദ്മി പാര്‍ട്ടി വിജയിച്ചു. കോണ്‍ഗ്രസിന്റെയും ജെ ഡി യുവിന്റെയും പ്രതിനിധികള്‍ പിന്തുണച്ച് വോട്ടുചെയ്തതോടെ 32 നെതിരെ 37 വോട്ടുകള്‍ക്കാണ് എ എ പി സര്‍ക്കാര്‍ വിശ്വാസവോട്ട് ജയിച്ചത്. വിശ്വാസവോട്ട് ചര്‍ച്ചയില്‍ ആം ആദ്മിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ കക്ഷിയായ ബി ജെ പി വിമര്‍ശിച്ചും കോണ്‍ഗ്രസ് പിന്തുണച്ചും സംസാരിച്ചു.

English summary
Ministers, including Rakhi Birla of AAP, caught sleeping in Delhi assembly Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X