കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കൊല: ഗവര്‍ണറും കെജ്രിവാളും രണ്ടുതട്ടില്‍

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശ് എം എല്‍ എയുടെ മകനും വിദ്യാര്‍ഥിയുമായ നിഡോ താനിയ കൊല്ലപ്പെട്ട കേസ് അന്വേഷണത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങും തമ്മില്‍ അഭിപ്രായഭിന്നത. പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കവേ എന്തിനാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം എന്നാണ് ലഫ്. ഗവര്‍ണര്‍ ചോദിക്കുന്നത്.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിഡോ താനിയയുടെ കൊലപാതകത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. ദില്ലി പോലീന്റെ അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണ് അന്വേഷണം മജിസ്‌ട്രേറ്റിനെ ഏല്‍പിച്ചതെന്ന് കെജ്രിവാള്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയതായാണ് വിവരം. തന്റെ തീരുമാനത്തില്‍ തുടരാന്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

nido-tania-agitation

ദില്ലി പോലീസിന്റെ കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കേസില്‍ മറ്റൊരു അന്വേഷണം അനിവാര്യമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെ മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും തനിക്ക് കത്തെഴുതിയിരുന്നു. ദില്ലി പോലീസിന് കേസില്‍ വ്യക്തമായ താല്‍പര്യങ്ങളുണ്ട്. അതുകൊണ്ട് സ്വതന്ത്രമായ മറ്റൊരു അന്വേഷണം കൂടിയേ തീരൂ.

കേസില്‍ ദില്ലി പോലീസിനെതിരെ കൂടി അന്വേഷണം നടത്തേണ്ടതുണ്ട് എന്നും ഒരു പക്ഷം ആവശ്യപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ലാജ്പത് നഗറില്‍ വെച്ച് അരുണാചല്‍ പ്രദേശ് സ്വദേശിയായ നിഡോ താനിയ ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് മുറിയില്‍ മരിച്ച നിലയില്‍ നിഡോയെ കണ്ടെത്തുകയായിരുന്നു. അരുണാചല്‍ പ്രദേശിലെ എം എല്‍ എ നിഡോ പരിമലിന്റെ മകനാണ് ദില്ലിയില്‍ കൊല്ലപ്പെട്ട നിഡോ താനിയ. ലവ്‌ലി പ്രഫഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ഥിയായിരുന്നു.

English summary
Delhi Lieutenant Governor today asked CM Arvind Kejriwal why a magisterial probe had been ordered into the killing of an Arunachal student Nido Tania.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X