കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഓഫീസിലും ഇല്ല, കിരണ്‍ ബേദി എവിടെപ്പോയി?

Google Oneindia Malayalam News

ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കിരണ്‍ ബേദി എവിടെയാണ്. തലസ്ഥാന നഗരിയിലെ ബി ജെ പി ഓഫീസില്‍ പോലും ബേദിയെ കാണാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിലെ തോല്‍വിക്ക് ശേഷം ബേദി ബി ജെ പി ആസ്ഥാനത്ത് പോലും വന്നിട്ടില്ല എന്ന് എന്‍ ഡി ടി വിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ബി ജെ പിക്കൊപ്പം നിന്ന് ദില്ലിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് തിരഞ്ഞെടുപ്പിന് ശേഷം കിരണ്‍ ബേദി പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ബേദിയുടെ സ്ഥാനത്തെ കുറിച്ച് സീനിയര്‍ നേതാക്കള്‍ ആരും ഒന്നും പറഞ്ഞിരുന്നില്ല. ബി ജെ പിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറില്‍ നിന്നു പോലും ബേദിക്ക് ജയിക്കാനായില്ല എന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

kiran-bedi

അതേസമയം കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ ആര്‍ എസ് എസ് രംഗത്തെത്തിയത് ബേദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. തുടര്‍ച്ചയായി രണ്ട് ദിവസമാണ് മുഖപത്രത്തിലൂടെ ആര്‍ എസ് എസ് ബി ജ പെി തീരുമാനത്തെ വിമര്‍ശിച്ചത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

70 ല്‍ വെറും 3 സീറ്റുകള്‍ മാത്രമാണ് ബി ജെ പിക്ക് ദില്ലിയില്‍ ജയിക്കാന്‍ പറ്റിയത്. 67 സീറ്റുകളോടെ ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തുകയും ചെയ്തു. കിരണ്‍ ബേദിയെ ഭരണഘടനാ പരമായി പദവിയിലേക്ക് ബി ജെ പിയും നരേന്ദ്ര മോദിയും പരിഗണിക്കണമെന്ന് ബേദിയുടെ ഭര്‍ത്താവ് ബ്രിജ് ബേദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

English summary
After facing defeat in the Delhi assembly elections, BJP leader Kiran Bedi seems to have gone into hiding. According to a report in NDTV, Bedi has been missing in action from the BJP headquarters in Delhi since she lost her bid for the chief minister's chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X