Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ക്ക് വേണ്ടല്ലോ, ഞാന്‍ മത്സരിക്കുന്നില്ല: ഷീല ദീക്ഷിത്

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ അടുത്ത് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്. ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതികരണം എനിക്ക് കിട്ടി. നിങ്ങള്‍ ദില്ലിയുടെ മുഖം മാറ്റിയ മുഖ്യമന്ത്രിയാണ്. എന്നാല്‍ തല്‍ക്കാലം നിങ്ങളെ ഞങ്ങള്‍ക്ക് വേണ്ട. പോയ തിരഞ്ഞെടുപ്പിലെ തോല്‍വിയെ ഉദ്ദേശിച്ച് ഷീല ദീക്ഷിത് പറഞ്ഞു.

പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം കൊണ്ട് ദില്ലിയുടെ മുഖം തന്നെ മാറി. എന്നാല്‍ നേതൃത്വത്തിലും മാറ്റം വരണമെന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു തോന്നലുണ്ടായി. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഇത് സംബന്ധിച്ച് ഞാന്‍ ആരോടും ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള എന്റെ പിന്തുണ തുടരും. എനിക്ക് കഴിയുന്ന തരത്തില്‍ ഞാന്‍ പാര്‍ട്ടിയെ സഹായിക്കും.

sheila-dikshit

ദില്ലിയിലെ ഭരണ പ്രതിസന്ധിക്ക് ഉത്തരവാദി എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് എന്ന് ഷീല ദീക്ഷിത് ആരോപിച്ചു. എ എ പിക്ക് പിന്തുണ വേണമായിരുന്നു. ഞങ്ങള്‍ അത് കൊടുത്തു. എന്നാല്‍ അവര്‍ക്ക് വേണ്ടപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ദില്ലിയിലെ തോല്‍വിക്ക് ശേഷം കേരളത്തിലെ ഗവര്‍ണറായിരുന്നു 76 കാരിയായ ഷീല ദീക്ഷിത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അവര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തലസ്ഥാനത്തേക്ക് മടങ്ങി.

തുടര്‍ച്ചയായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് ഷീല ദീക്ഷിതിനെ ദില്ലിയില്‍ തറ പറ്റിച്ചത്. ന്യൂ ദില്ലിയില്‍ കെജ്രിവാളിനെതിരെ ഷീല ദീക്ഷിത് തോറ്റുപോയി. 25864 വോട്ടുകള്‍ക്കാണ് ഷീല ദീക്ഷിത് തോറ്റത്. 15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസാകട്ടെ 70 അംഗ അസംബ്ലിയില്‍ വെറും ഏഴ് സീറ്റില്‍ ഒതുങ്ങി. ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ദില്ലിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എ എ പി കുറഞ്ഞ കാലം ഭരണം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+