ജോലി പോയി, ടെക്കി ആത്മഹത്യ ചെയ്തു

നാല് വര്‍ഷം മുന്‍പ് അനില്‍ കുമാറിന്റെ ഭാര്യ ഇതേ മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. പുറംലോകവുമായി വലിയ ബന്ധമൊന്നും ഇയാള്‍ പുലര്‍ത്തിയിരുന്നില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഇയാളുടെ ഭാര്യ ഇതേമുറിയില്‍ ജീവിതം അവസാനിപ്പിച്ചിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയത്.
വെള്ളിയാഴ്ചയാണ് അനില്‍ കുമാര്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതായി അയല്‍ക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ ഫോണ്‍ ചെയ്ത് അറിയിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അനില്‍ കുമാര്‍. ഇയാളുടെ മക്കളാണ് അച്ഛന്‍ തൂങ്ങിമരിച്ചുനില്‍ക്കുന്നത് ആദ്യം കണ്ടത്.
അനില്‍ കുമാര്‍ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട കുട്ടികള്‍ വാതിലില്‍ തട്ടിവിളിച്ചു. എന്നാല്‍ വാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. ജനാല വഴി അകത്തുകടക്കാനുള്ള ശ്രമവും വിജയിക്കാതെ വന്നപ്പോളാണ് കുട്ടികള്‍ ഒച്ചവെച്ച് അയല്‍ക്കാരെ വിവരം അറിയിച്ചത്. ഭാര്യ മരിച്ചതിന് ശേഷം വിഷാദരോഗത്തിന് അടിമയായി മാറിയിരുന്നു അനില്‍ കുമാര്‍ എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications