കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍ ആരൊക്കെ?

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയെടുത്ത തലസ്ഥാന നഗരത്തില്‍ പിടിച്ചുനിന്നത് മൂന്ന് ബി ജെ പി സ്ഥാനാര്‍ഥികള്‍ മാത്രം. 15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെ പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. 15 ഇടത്ത് മത്സരിച്ച സി പി എമ്മിന് ആകെ കിട്ടിയത് ആയിരത്തി ചില്വാനം വോട്ടുകള്‍ മാത്രം. ബി എസ് പി പോലുള്ള പാര്‍ട്ടികളുടെ കാര്യം പറയാനുമില്ല.

67 സീറ്റുകളും സ്വന്തമാക്കി ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ സിംഹങ്ങളുടെ മേല്‍ അക്ഷരാര്‍ഥത്തില്‍ ആപ്പ് അടിച്ചിറക്കി. ആപ്പിന്റെ തേരോട്ടത്തിനിടയിലും ജയിക്കാന്‍ കഴിഞ്ഞ മൂന്നേ മൂന്ന് ബി ജെ പി സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണ് എന്ന് നോക്കൂ.

വിജേന്ദര്‍ ഗുപ്ത - രോഹിണി

വിജേന്ദര്‍ ഗുപ്ത - രോഹിണി

2013 ല്‍ ആം ആദ്മി പാര്‍ട്ടി ജയിച്ച രോഹിണി മണ്ഡലം തിരിച്ചുപിടിച്ചത്. ആപ്പിലെ സി എല്‍ ഗുപ്തയെ അയ്യായിരം വോട്ടിനാണ് ഗുപ്ത തോല്‍പിച്ചത്.

ഓം പ്രകാശ് ശര്‍മ വിശ്വാസം കാത്തു

ഓം പ്രകാശ് ശര്‍മ വിശ്വാസം കാത്തു

വിശ്വാസ് നഗറിലാണ് ഓം പ്രകാശ് ശര്‍മ ബി ജെ പിയുടെ വിശ്വാസം കാത്തത്. ആപ്പിന്റെ അതുല്‍ ഗുപ്തയെ ശര്‍മ തോല്‍പിച്ചത് 11000 വോട്ടുകള്‍ക്ക്.

ജഗ്ദീശ് പ്രധാന്‍ മുസ്തഫാബാദ്

ജഗ്ദീശ് പ്രധാന്‍ മുസ്തഫാബാദ്

മുസ്തഫാബാദില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എ ഹസന്‍ അഹ്മദിനെയാണ് ജഗ്ദീശ് പ്രധാന്‍ തോല്‍പിച്ചത്. ഭൂരിപക്ഷം അയ്യായിരത്തിന് മുകളില്‍.

തോറ്റത് മോദിയോ ബേദിയോ

തോറ്റത് മോദിയോ ബേദിയോ

വെറും മൂന്നേ മൂന്ന് സീറ്റില്‍ ബി ജെ പി ഒതുങ്ങിയതിന് കാരണം ആരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയോ. പാര്‍ട്ടി തന്നെ കണ്ടുപിടിക്കട്ടെ.

English summary
See the three candidates who won on BJP ticket in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X