നിയമസഭാ തിരഞ്ഞെടുപ്പ് : പാലക്കാട് മൂന്നു ദിവസങ്ങളിലായി വോട്ട് ചെയ്തത് 8303 ആബ്സെന്റീ വോട്ടര്‍മാര്‍
പാലക്കാട്: ജില്ലയില്‍ മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 8303 ആബ്സെന്റീ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരെയാണ് ആബ്സെന്റീ വോട്ടര്‍മാരായി കണക്കാക്കിയിട്ടുള്ളത്. ജില്ലയിലാകെ 24978 ആബ്സെന്റീ വോട്ടര്‍മാരാണുള്ളത്. നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം:
തൃത്താല - 406
പട്ടാമ്പി - 769
ഷൊര്‍ണൂര്‍ - 884
ഒറ്റപ്പാലം - 514
കോങ്ങാട് - 549
മണ്ണാര്‍ക്കാട് - 564
മലമ്പുഴ - 771
പാലക്കാട് - 651
തരൂര്‍ - 644
ചിറ്റൂര്‍ - 1055
നെന്മാറ - 749
ആലത്തൂര്‍ - 747
ഉദ്യോഗസ്ഥര്‍ ഈ വിഭാഗക്കാരുടെ വീടുകളില്‍ ഏപ്രില്‍ ഒന്നു വരെ നേരിട്ട് പോയി പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും.
പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അഞ്ച് പേരാണ് പോളിംഗ് ടീമിലുള്ളത്. പോളിംഗ് ബൂത്തിലേത് പോലെ പൂര്‍ണ്ണമായും സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക.
ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന 235 ടീമുകളാണ് ആബ്സെന്റീ വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്.
ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം ഭരണഘടനാവിരുദ്ധം: ശബരിമലയിൽ നിയമനിർമാണം; രാജ്നാഥ് സിംഗ്