പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഗവര്‍ണര്‍ ഗവര്‍ണറായി പെരുമാറിക്കൊള്ളണം..ആ തോണ്ടലൊന്നും ഏശില്ല'; കടുപ്പിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാന സർക്കാറും ​ഗവർണറും തമ്മിലുള്ള വാക്പ്പോര് തുടരുകയാണ്. പര്സ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇരു പക്ഷവും. ഇപ്പോൾ ​ഗവർണർ ആരിഫ് ഖാനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനത്തിന് അപ്പുറത്തേക്ക് താക്കീതാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്.

​ഗവർണർ ​ഗവർണറായി പെരുമാറിക്കൊള്ളണം അതിന്റപ്പുറത്തേക്ക് ഒരി‍ഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു..പൊതുവേദിയിൽ വെച്ചായിരുന്നു ആരിഫ് ഖാന് മുഖ്യമന്ത്രിയുടെ താക്കീത്.. സിഐടിയു പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

pinarayi

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണം. അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കണ്ട. അങ്ങനെയുള്ള തോണ്ടലൊന്നും ഇവിടെ ഏശില്ല എന്ന കർശന മുന്നറിയിപ്പും മറുപടിയുമായാണ് മുഖ്യമന്ത്രി പൊതുവേദിയിൽ എത്തിയത്.

കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍കൈരളി, റിപ്പോര്‍ട്ടര്‍, മീഡിയവണ്‍,ജയ്ഹിന്ദ്; ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കി ഗവര്‍ണര്‍

മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്ക് ഒന്നും ഞാൻ പോകുന്നില്ല. എന്നാൽ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല, അദ്ദേഹം പറഞ്ഞു.

ജാസിയും ആഷിയും വേര്‍പിരിഞ്ഞു; കാരണം ആഷിയുടെ പെണ്‍സൗഹൃദമോ? ആരാധകര്‍ക്ക് പല അഭിപ്രായംജാസിയും ആഷിയും വേര്‍പിരിഞ്ഞു; കാരണം ആഷിയുടെ പെണ്‍സൗഹൃദമോ? ആരാധകര്‍ക്ക് പല അഭിപ്രായം

​ഗവർണർ എന്താണ് മനസ്സിലാക്കുന്നതെന്നും ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി അധികാരങ്ങളും പദവികളുമുണ്ട്. അത് വെച്ചു കൊണ്ട് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുതെന്നും പിണറായി വിജയൻ പറഞ്ഞു.. ഭരണഘടന നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണ് നിങ്ങളെ ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക എന്നതാണ് അത്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തിൽ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെടലും സമ്മതിക്കുന്ന ഒരു നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണ പിണറായി പറഞ്ഞു.

ഇവിടെ നിയമവ്യവസ്ഥയുണ്ടെന്നും ജനാധിപത്യത്തിന്റേതായ രീതികളുണ്ടെന്നും അതിന്റെ നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടെന്നും പിണറായി പറഞ്ഞു. അതെല്ലാം അനുസരിച്ച് മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോകാൻ സാധിക്കു. അതെല്ലാം അനുസരിച്ച് മാത്രമേ ഗവർണർക്കും പ്രവർത്തിക്കാനാകൂ.

നമ്മുടെ നാടിന്റെ വികസനത്തിന് തടയിടാൻ ആര് വന്നാലും, അത് എന്റെ സർക്കാർ എന്ന് എൽഡിഎഫ് സർക്കാരിനെ വിളിക്കുന്ന ഗവർണർ ആയാൽ പോലും ഈ നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടും എന്നത് നമുക്ക് തെളിയിക്കേണ്ടത് ആയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
CM Pinarayi Vijayan warned governor Arif Mohammed Khan, here is what he said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X