• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

10 ഉറപ്പിച്ചു?പാലക്കാട് കുതിക്കാൻ എൽഡിഎഫ്... ഇടത് കോട്ട പൊളിക്കാൻ ഉറച്ച് യുഡിഎഫ്,ശ്രീധരൻ ഞെട്ടിക്കുമോ?

പാലക്കാട്; ഇടത് കോട്ടയായാണ് പാലക്കാടിനെ പൊതുവെ വിലയിരുത്തുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പല കോട്ടകളും ഇളകി. കൂറ്റൻ വിജയം തന്നെ നേടാൻ യുഡിഎഫിന് കഴിഞ്ഞു. ഒപ്പം ബിജെപിയും മണ്ഡലങ്ങളിൽ ആധിപത്യം ഉറപ്പിച്ചു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി എ പ്ലസ് എന്ന് കരുതുന്ന മണ്ഡലങ്ങൾ കൂടി ജില്ലയിൽ ഉണ്ട്. കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫും കോട്ടകാക്കാൻ എൽഡിഎഫും കൂടി തുനിഞ്ഞിറങ്ങിയതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് പല മണ്ഡലങ്ങളിലും കളമൊരുങ്ങിയിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

12 ൽ 9 ഉം

12 ൽ 9 ഉം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 12 മണ്ഡലങ്ങളിൽ 9 ഉം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു. ഷൊർണൂർ, ഒറ്റപ്പാലം, പട്ടാമ്രി, കോങ്ങാട്, മലമ്പുഴ, ചിറ്റൂർ, നെൻമാറ എന്നീ മണ്ഡലങ്ങളിലായിരുന്നു ഇടത് തരംഗം ആഞ്ഞടിച്ചത്. അതേസമയം യുഡിൺഫിന് പാലക്കാട്, തൃത്താല, മണ്ണാർക്കാട് മണ്ഡലങ്ങളിലും വിജയിക്കാനായി. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ജില്ലയിൽ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

ലോക്സഭ കണക്കുകൾ

ലോക്സഭ കണക്കുകൾ

ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് യുഡിഎഫിന് ആവേശം പകരുന്നത്. ജില്ലയിൽ ഉൾപ്പെടുന്ന പാലക്കാട്, ആലത്തൂർ , പൊന്നാനി മണ്ഡലങ്ങളിൽ കൂറ്റൻ വിജയമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥികൾ നേടിയത്. എൽഡിഎഫിന് ലഭിച്ചതാകട്ടെ വെറും നാല് മണ്ഡലങ്ങളും. ഇതേ അട്ടിമറി നിയമസഭയിലും ആവർത്തിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. അതേസമയം അതത്ര എളുപ്പമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

പാലക്കാട് അട്ടിമറിയോ?

പാലക്കാട് അട്ടിമറിയോ?

ഇത്തവണ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പാലക്കാട് പല അട്ടിമറികൾ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത് . മണ്ഡലത്തിൽ ഷാഫി പറമ്പിലിലൂടെ ഹാട്രിക് വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ മെട്രോ മാൻ ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്തതോടെ അട്ടിമറിയുണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.

ശ്രീധരന്റെ വ്യക്തിപ്രഭാവം

ശ്രീധരന്റെ വ്യക്തിപ്രഭാവം

രാഷ്ട്രീയ ഭേദമന്യേയുള്ള വോട്ടുകൾ ശ്രീധരന് സ്വരൂപിക്കാൻ സാധിച്ചാൽ വിജയം ഉറപ്പിക്കാമെന്ന് ബിജെപി കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം സിപിഎമ്മിനെ സംബന്ധിച്ച് മണ്ഡലത്തിൽ അഭിമാനപോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ മണ്ഡലത്തിൽ ഇത്തവണ മുന്നേറിയേ മതിയാകൂവെന്ന് സിപിഎം കണക്ക് കൂട്ടുന്നു. പാലക്കാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് തൃത്താലയിലാണ്.കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും യുവതുർക്കികൾ മത്സരത്തിനിറങ്ങിയതോടെ തൃത്താലയിൽ ഇത്തവണ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

സിപിഎമ്മിന് അഭിമാന പ്രശ്നം

സിപിഎമ്മിന് അഭിമാന പ്രശ്നം

മണ്ഡലത്തിൽ മൂന്നാം വിജയമാണ് വിടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് കൊല്ലങ്ങളിലേയും വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് വിടി വോട്ട് തേടുന്നത്. പാർട്ടിയെ കടന്നാക്രമിക്കുന്ന വിടി ബൽറാമിനെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമാണ് സിപിഎം ക്യാമ്പിലുള്ളത്. എംബി രാജേഷെന്ന മികച്ച പാർലമെന്റേറിയനിലൂടെ അത് സാധ്യമാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷ പുലർത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ ലീഡാണ് സിപിഎമ്മിന്റെ ആത്മവിശ്വാസം ഉയർത്തുന്നത്.

നിലനിർത്താൻ മുഹ്സിൻ

നിലനിർത്താൻ മുഹ്സിൻ

2016 ൽ കന്നി അങ്കത്തിൽ 7404 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐയുടെ മുഹമ്മദ് മുഹ്സിൻ വിജയിച്ച് കയറിയ മണ്ഡലമാണ് പട്ടാമ്പി. മുഹ്സിൻ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥി. കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയും എൻഡിഎയ്ക്കായി കെഎം ഹരിദാസും മത്സരിക്കുന്നു. ലോക്സഭ കണക്കുകൾ യുഡിഎഫിന് അനുകൂലമായിരുന്നുവെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലം ഇടത്തേക്ക് ചാഞ്ഞു. തിരുവേഗപ്പുറ ഒഴികെയുള്ള പഞ്ചായത്തുകൾ എൽഡിഎഫ് ആണ് ഭരിക്കുന്നത്.

വി ഫോർ പട്ടാമ്പിയും

വി ഫോർ പട്ടാമ്പിയും

ഇതിനൊപ്പം തന്നെ കോൺഗ്രസ് വിമതൻ ടിപി ഷാജിയുടെ നേതൃത്വത്തിലുള്ള വി ഫോർ പട്ടാമ്പിയുടെ പിന്തുണയും ഇടതുക്ഷത്തിന് ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. അതിനിടെ ഇടതിന്റെ ഉറച്ച കോട്ടയായ മലമ്പുഴയിൽ പലതുകൊണ്ടും പ്രത്യേകയുള്ള ഒരു തിരഞ്ഞെടുപ്പിനാണ് ഇത്തവണ കളമൊരുങ്ങിയിരിക്കുന്നത്. വിഐപി സ്ഥാനാർത്ഥികൾ ഇല്ലാതെയാണ് ഇക്കുറി മലമ്പുഴയിലെ മത്സരം. മണ്ഡലത്തിലെ ബിജെപിയുടെ സാന്നിധ്യമാണ് ഉറ്റുനോക്കപ്പെടുന്ന പ്രധാന ഘടകം.

ബിജെപി രണ്ടാം സ്ഥാനത്ത്

ബിജെപി രണ്ടാം സ്ഥാനത്ത്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. 2016 ൽ മത്സരിച്ച സി കൃഷ്ണകുമാർ തന്നെയാണ് ഇത്തവണയും സ്ഥാനാർത്ഥി.യുഡിഎഫിനായി എസ് അനന്തകൃഷ്ണനാണ് മത്സരിക്കുന്നത്. അതേസമയം ഇക്കുറിയും കോട്ടയിൽ യാതൊരു അട്ടിമറികളും നടക്കില്ലെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. തദ്ദേശ കണക്കുകളും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള എട്ട് പഞ്ചായത്തിൽ ഏഴും പിടിക്കാൻ ഇത്തവണ എൽഡിഎഫിന് കഴിഞ്ഞിരുന്നു.

സന്ദീപ് വാര്യർ എത്തിയതോടെ

സന്ദീപ് വാര്യർ എത്തിയതോടെ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇടത് സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിച്ച ഒറ്റപ്പാലത്ത് ഇത്തവണ മണ്ഡലത്തിൽ തന്നെയുള്ള സ്ഥാനാർത്ഥിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ പി സരിൻ രംഗത്തിറങ്ങിയതോടെ വിജയം ഉറപ്പിച്ചെന്നാണ് കോൺഗ്രസ് അവകാശവാദം. സംസ്ഥാന വക്താവായ സന്ദീപ് ജി വാര്യരുടെ സ്ഥാനാർത്ഥിത്വത്തോടെ ഷൊർണൂരിൽ മത്സരം കനത്തിട്ടുണ്ട്. എംഎല്‍എ ആയിരിക്കെ അന്തരിച്ച കെവി വിജയദാസിന്റെ മണ്ഡലമായ കോങ്ങാട് സീറ്റ് ഇത്തവണ കോൺഗ്രസിൽ നിന്ന് ഏറ്റെടുത്ത് ലീഗാണ് മത്സരിക്കുന്നത്. യുസി രാമനാണ് സ്ഥാനാർത്ഥി.

ചിറ്റൂരിൽ അട്ടിമറിയോ

ചിറ്റൂരിൽ അട്ടിമറിയോ

യുഡിഎഫ് കോട്ടയായ മണ്ണാർക്കാട് ഇത്തവണയും മുന്നണി കാര്യമായ വെല്ലുവിളികൾ നേരിടുന്നില്ല. അതേസമയം ഒരിക്കൽ കോൺഗ്രസ് കോട്ടയായിരുന്ന ചിറ്റൂരിൽ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മുൻ എംഎൽഎ കെ അച്യുതന്റെ മകൻ സുമേഷ് അച്യുതനാണ് ഇവിടെ സ്ഥാനാർത്ഥി. മന്ത്രി കെ കൃഷ്ണൻകുട്ടി തന്നെയാണ് സിപിഎമ്മിന് വേണ്ടി മത്സരിക്കുന്നത്. ആലത്തൂരും നെൻമാറയും തരൂരും കോട്ടകൾക്ക് യാതൊരു ഇളക്കവും തട്ടില്ലെന്ന ആത്മവിശ്വാസമാണ് ഇടത് മുന്നണിയും മുന്നോട്ട് വെയ്ക്കുന്നത്.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

cmsvideo
  ഇടതുപക്ഷ സർക്കാരിന് ആൻറണിയുടെ വിമർശനം | Oneindia Malayalam

  English summary
  kerala assembly election 2021; LDF hopes to win more seats in palakkad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X