പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബല്‍റാമിന് 5000 വും ഷാഫിക്ക് 10000 വും ഭൂരിപക്ഷം; പാലക്കാട് ആറിലേറെ സീറ്റ് പിടിക്കുമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കുറച്ചുമുള്ള കണക്കെടുപ്പിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം. ബൂത്ത് തലത്തില്‍ നിന്നുമുള്ള കണക്കുകള്‍ ശേഖരിച്ച് ഒരോ മണ്ഡലത്തിലേയും വിജയ സാധ്യതകള്‍ ജില്ലാ തലത്തിലാണ് ഏകോപിപ്പിക്കുന്നത്. സിപിഎം തിരഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് തന്നെ കണക്കുകള്‍ ശേഖരിച്ചിരുന്നെങ്കില്‍ യുഡിഎഫും ബിജെപിയും തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തിയത്. ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ വലിയ വിജയ പ്രതീക്ഷയാണ് യുഡിഎഫിന് ഉള്ളത്.

ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

2016 ലെ പാലക്കാട്

2016 ലെ പാലക്കാട്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. ജില്ലയില്‍ ആകെയുള്ള 12 സീറ്റില്‍ 9 ഇടത്തും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫിന് ലഭിച്ചതാവട്ടെ മണ്ണാര്‍ക്കാട്, പാലക്കാട്, തൃത്താല എന്നീ മൂന്ന് സീറ്റുകളും. പാലക്കാടും മലമ്പുഴയിലും രണ്ടാമത് എത്താന്‍ കഴിഞ്ഞതായിരുന്നു ബിജെപിയുടെ നേട്ടം.

കുത്തക തുടരും

കുത്തക തുടരും

നിലവിലുള്ള കുത്തക ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ശക്തമായ മത്സരം നടന്ന തൃത്താലയില്‍ അവര്‍ വിജയം പ്രതീക്ഷിക്കുന്നു. രണ്ടായിരം മുതല്‍ അയ്യായിരം വരേയുള്ള ഭൂരിപക്ഷം തൃത്താലയില്‍ എംബി രാജേഷിന് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

മത്സരം ശക്തം

മത്സരം ശക്തം

സിറ്റിങ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ പാലക്കാടും മണ്ണാര്‍ക്കാടും മത്സരം ശക്തമാണ്. പാലക്കാട് ഇടത് വിരുദ്ധ വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും ഇടയില്‍ ഭിന്നിച്ച് പോയാല്‍ മാത്രമാണ് വിജയസാധ്യത. യുഡിഎഫ് ശക്തികേന്ദ്രമെന്ന നിലയില്‍ മണ്ണാര്‍ക്കാട് പിടിക്കണമെങ്കില്‍ വന്‍ അട്ടിമറി നടക്കേണ്ടി വരും.

യുഡിഎഫ് ക്യാംമ്പില്‍

യുഡിഎഫ് ക്യാംമ്പില്‍

അതേസമയം മറുവശത്ത് യുഡിഎഫ് ക്യാംമ്പ് ആവട്ടെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ പാലക്കാട് ജില്ലയില്‍ തികഞ്ഞെ വിജയ പ്രതീക്ഷയിലാണ്. ഇത്തവണ പാലക്കാട് ജില്ലയിലെ ഇടതുമുന്നണിയുടെ കുത്തക അവസാനിപ്പിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.

ബല്‍റാമിന്‍റെ വിജയം

ബല്‍റാമിന്‍റെ വിജയം

തൃത്താലയില്‍ വിടി ബല്‍റാമിന്‍റെ വിജയം യുഡിഎഫ് ഉറപ്പിക്കുന്നു. രാജേഷ് ശക്തനായ എതിരാളിയാണെങ്കിലും അയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷം വിടി ബല്‍റാമിന് ലഭിക്കുമെന്നാണ് ഏറ്റവും അവസാനമുള്ള കണക്ക് കൂട്ടലുകള്‍ക്ക് ശേഷം പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പാലക്കാട് സീറ്റ് ഷാഫി പറമ്പിലിന് നിലനിര്‍ത്താന്‍ സാധിക്കും.

പാലക്കാട് ഷാഫി തന്നെ

പാലക്കാട് ഷാഫി തന്നെ

ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയ ഇ ശ്രീധരന്‍ കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് ലഭിച്ച നിക്ഷ്പക്ഷ വോട്ടുകളില്‍ ചെറിയൊരു വിഹിതം ചോര്‍ത്തിയേക്കാം. എക്കിലും പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷം ഷാഫിക്ക് ലഭിച്ചേക്കാം. കഴിഞ്ഞ തവണ ബിജെപിയിലെ ശോഭാ സുരേന്ദ്രനെതിരെ 17483 വോട്ടിനായിരുന്നു ഷാഫി ജയിച്ചത്.

ഭൂരിപക്ഷം വര്‍ധിക്കും

ഭൂരിപക്ഷം വര്‍ധിക്കും

ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടായിരിക്കും മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ നിലനിര്‍ത്തുക. പതിനയ്യായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഓറ്റപ്പാലം മണ്ഡലത്തില്‍ സരിന്‍ കാഴ്ചവെച്ചത് മികച്ച പോരാട്ടമാണ്. കുറഞ്ഞത് അയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും വിജയിച്ച് കയറാമെന്നാണ് പ്രതീക്ഷ.

ഷൊര്‍ണ്ണൂര്‍, കോങ്ങാട്, നെന്‍മാറ

ഷൊര്‍ണ്ണൂര്‍, കോങ്ങാട്, നെന്‍മാറ

ഷൊര്‍ണ്ണൂര്‍, കോങ്ങാട്, നെന്‍മാറ മണ്ഡലങ്ങളിലും യുഡിഎഫ് വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ മൂന്നാമതായ മലമ്പുഴയില്‍ ഇത്തവണ അട്ടിമറിയുണ്ടാവുമെന്നാണ് ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടത്. പി മ​ല​മ്പു​ഴ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ അ​വ​ലോ​കന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

ജില്ലയില്‍ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. പാലക്കാട് ഇ ശ്രീധരന് വിജയം ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാന്‍ ഇ ശ്രീധരന്‍ സാധിച്ചെന്നാണ് കണക്ക് കൂട്ടുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിച്ചാല്‍ മലമ്പുഴയില്‍ ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു.

സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം

Recommended Video

cmsvideo
Actor Krishna Kumar Facebook post about election experience

English summary
kerala assembly election 2021: udf will win more than seven seats in Palakkad district: Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X