പാർട്ടിക്കാർ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചു; ഗുരുതര ആരോപണവുമായി സിപിഎം എംഎൽഎ
ഇടത് മുന്നണി യോഗത്തിലാണ് പാർട്ടി പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ചത്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതിയാണ് തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയത്. വിജയത്തിളക്കത്തിലും ഉറച്ച ചില മണ്ഡലങ്ങൾ കൈവിട്ടുപോയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വന്തം സ്ഥാനർഥിയെ പരാജയപ്പെടുത്താൻ പാർട്ടിക്കാർ തന്നെ ശ്രമിച്ചുവെന്ന ആരോപണം പാർട്ടിക്ക് തലവേദനയാവുകയാണ്. നെന്മാറ എംഎൽഎ കെ ബാബുവാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇടത് മുന്നണി യോഗത്തിലാണ് പാർട്ടി പ്രവർത്തകർക്കെതിരെ ആരോപണം ഉന്നയിച്ചത്. ബോധപൂർവ്വം യുഡിഎഫ് സ്ഥാനാഥിക്കാണ് വിജയമെന്ന് ഇക്കൂട്ടർ പ്രചരിപ്പിച്ചുവെന്ന് ബാബു പറയുന്നു. തെരഞ്ഞെടുപ്പില്‍ ഒപ്പം നില്‍ക്കേണ്ട പാര്‍ട്ടിക്കാര്‍ തന്നെ കടുത്ത മത്സരമാണെന്നും ചെറിയ ഭൂരിപക്ഷത്തിനാവും ജയപരാജയമെന്നും പ്രചരിപ്പിച്ചു. ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
കെ ബാബു ഗുരുതര ആരോപണം ഉയര്‍ത്തിയതോടെ ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ഘടകകക്ഷി നേതാക്കള്‍ ഉന്നയിച്ചു. സിഎംപിയുടെ സി.എൻ വിജയകൃഷ്ണനായിരുന്നു നെന്മാറയിൽ യുഡിഎഫ് സ്ഥാനാർഥി. 80,145 വോട്ടുകൾ നേടിയ ബാബുവിന്റെ വിജയം 28,704 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് നെന്മാറയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications