ക്രിസ്മസ് വിപണിയിൽ താരമായി കേക്കുകൾ; ബേക്കറികൾക്ക് ഇത് അതിജീവനകാലം
പാലക്കാട്; കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ബേക്കറികൾക്ക് ഇത് അതിജീവനകാലം.ക്രിസ്മസ്, ന്യൂയർ പ്രമാണിച്ച് കേക്കുകൾക്ക് മികച്ച വിപണിയാണ് ഉള്ളത്. ഇത്തവണ പലവിധ പുതുമ നിറഞ്ഞ കേക്കുകളാണ് വിപണിയിൽ ഉള്ളത്. 15 തരം കേക്കുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ റെഡ് വെൽവെറ്റ് , വാഞ്ചോ, ഫ്രഞ്ച് എക്ലയർ, കിവി ഇങ്ങനെ പോകുന്നു വൈവിധ്യങ്ങൾ.
ഫ്രഷ് ക്രീം കെയ്ക്കുകൾ ഉണ്ടെങ്കിലും പ്ലം കെയ്ക്കുകൾക്കാണ് വിപണിയിൽ ഡിമാന്റ് കൂടുതൽ. പ്ലം കെയ്ക്കുകളിൽ തന്നെ റിച്ച് പ്ലം അടക്കമുള്ള കെയ്ക്കുകൾ ഉണ്ട്. ആവശ്യക്കാരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള കെയ്ക്കുകളും കച്ചവടക്കാർ നിർമ്മിച്ച് നൽകുന്നുണ്ട്. എത്ര കേക്കുകളുണ്ടെഭ്കിലും അവയെല്ലാം തന്നെ വിറ്റ് പോകുന്നുണ്ടെന്ന് ബേക്കറി ഉടമകൾ പറയുന്നു.
കൊവിഡ് തീർത്ത പ്രതിസന്ധിയ്ക്ക് ക്രിസ്തുമസ് കാലത്തോടെ അയവ് വരുമെന്ന പ്രതിക്ഷയിലാണ് വ്യാപാരികൾ . ഒപ്പം പുതുവത്സരം കൂടി വന്നത്തുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്നും ബേക്കറി ഉടമകൾ പ്രതീക്ഷ പുലർത്തുന്നുണ്ട്.
അഭയ കേസ്: വാദങ്ങൾ കോടതി തള്ളി, ഫാ. കോട്ടൂർ പൂജപ്പുര ജയിലിൽ, സിസ്റ്റർ സെഫി അട്ടക്കുളങ്ങര വനിതാ ജയിലിൽ
ഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രം