• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുരേന്ദ്രനും പിള്ളേരും മരണമാസ്സാണ്, മലമ്പുഴയില്‍ കുങ്കിയാനകള്‍ എത്തിയത് ഇങ്ങനെ, പാലക്കാട് മാത്രമല്ല

മുത്തങ്ങ: പാലക്കാട് കാട്ടാനയുടെ ശല്യം ഏറെയുള്ള ജില്ലയാണ്. ഇവിടെ ഇപ്പോള്‍ സ്റ്റാര്‍ ആയിരിക്കുന്നത് കോന്നി സുരേന്ദ്രനും ഇയാളുടെ കുങ്കിയാനകളുമാണ്. ഒരു സിനിമാ കഥ പോലെയാണ് ഇതിന്റെ തുടക്കം. മലമ്പുഴ-കൊട്ടേക്കാട് ഭാഗത്ത് മൂന്ന് കാട്ടാനകളെ കൊണ്ട് ഭയങ്കര ശല്യം എന്ന് പാലക്കാട് റേഞ്ചില്‍ നിന്ന് മുത്തങ്ങ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിയെത്തിയിരുന്നു. അങ്ങനെയാണ് സിനിമാ സ്റ്റൈലില്‍ ഇവര്‍ എത്തുന്നത്. പാലക്കാട് മാത്രമല്ല സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുമുള്ള കാട്ടാന ക്വട്ടേഷനും പിടിക്കാന്‍ ഇവര്‍ റെഡിയാണ്.

cmsvideo
  Kerala Elephant Uma & Cute Baby Girl Bhaama

  കുങ്കിയാനകളായി ഇവ മാറുന്നതിന് പിന്നിലും രസകരമായ ചില സംഭവങ്ങളുണ്ട്. നാട്ടാനകളെ പരിശിലീപ്പിച്ചാണ് കുങ്കിയാനകളെ ഉണ്ടാക്കുക എന്ന് കരുതിയാല്‍ തെറ്റി. കാട്ടില്‍ നിന്ന് കിട്ടുന്ന കുട്ടിയാനകളെയും മയക്കുവെടി വെച്ച് പിടികൂടുന്ന കാട്ടുകൊമ്പന്‍മാരെയും മെരുക്കിയെടുത്താണ് കുങ്കിയാക്കുന്നത്. മെരുക്കുന്നതിന്റെ ആദ്യ പടിയായി തടികൊണ്ട് നിര്‍മിച്ച ആനക്കൂട്ടില്‍ അടയ്ക്കും. രണ്ട് പാപ്പാന്‍മാരെ മേല്‍നോട്ടത്തിനായി നിയമിക്കും. കൂട്ടിലടയ്ക്കുന്ന ആദ്യനാളുകലില്‍ കൂട് തകര്‍ക്കാന്‍ ഇവ ശ്രമിക്കും. മെരുങ്ങാന്‍ തുടങ്ങിയാല്‍ പരിശീലനം ആരംഭിക്കും.

  ആദ്യം ചില നിര്‍ദേശങ്ങള്‍ നല്‍കി. അവ വിജയിച്ചാല്‍, പാരിതോഷികമായി കരിമ്പോ ശര്‍ക്കരയോ നല്‍കും. അനുസരണ വര്‍ധിപ്പിക്കാനുള്ള സൂത്രപണിയാണിത്. പിന്നീട് ആനയെ തൊട്ടും തലോടിയുമാണ് അടുപ്പമുണ്ടാക്കുക. തുടര്‍ന്ന് കൂട്ടിന് പുറത്തിറക്കി വിദഗ്ധ പരിശീലനം നല്‍കും. മൂന്ന് വര്‍ഷത്തോളം ഡോക്ടര്‍മാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് പരിശീലനം. ഇതോടൊപ്പം ആനയെ മാനസികമായി ഒരുക്കി, മറ്റ് ആനകളോടൊപ്പം ഇടപഴകാനും അനുവദിക്കും. കാട്ടാനയെ കാണുമ്പോള്‍ ഭയപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.

  പിന്നീടുള്ള ഘട്ടങ്ങളില്‍ കാട് പരിചയപ്പെടുത്തും പാപ്പാനൊപ്പം കാട്ടിലേക്ക് സവാരികള്‍ നടത്തും. ഇതോടെ കാടുമായി ബന്ധം സ്ഥാപിക്കും. പാപ്പാന്റെ സാമീപ്യം കുങ്കിയാനകളുടെ ധൈര്യം വര്‍ധിപ്പിക്കും. അവസാന ഘട്ടത്തില്‍ കുങ്കിയാനകളെ ഒറ്റയ്ക്ക് കാട്ടിലേക്ക് വിടും. ഇവര്‍ തിരിച്ചെത്തുന്നതോടെ പരിശീലനം പൂര്‍ത്തിയായതായി ഉറപ്പാക്കാം. സാധാരണയായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ച് കാട്ടിലേക്ക് ഓടിക്കാനാണ് കുങ്കിയാനകളെ ഉപയോഗിക്കാറുള്ളത്. അതിന് പുറമേ അപകടത്തില്‍പ്പെട്ട ആനകളുടെ ശുശ്രൂഷയ്ക്കാണ് പ്രധാനമായി ഉപയോഗിക്കാറുള്ളത്. മുറിവേറ്റ ആനകളെ രക്ഷിക്കാനും നേരെ നിര്‍ത്താനുമാണ് ഉപയോഗിക്കാറുള്ളത്.

  English summary
  palakkad: elephants arrived from wayanad becomes local heroes in malampuzha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X