പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നു: പാലക്കാട്ട് വ്യാപക നാശം, പട്ടാമ്പി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു!

Google Oneindia Malayalam News

പാലക്കാട്: ഭാരതപ്പുഴ നിറഞ്ഞ് ഒഴുകുന്നത് പ്രദേശത്ത് വ്യാപക നാശനഷ്ടം ഉണ്ടാക്കുന്നു. പട്ടാമ്പി പാലത്തിന്റെ ഇരുഭാഗവുമുള്ള കൈവഴികൾ പൂർണമായും തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഗോപുരത്തിനു സമീപമുള്ള വൈദ്യുതത്തൂണും അതിന് മുന്നിലുള്ള ട്രാൻസ‌്ഫോർമറും തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിനും പാലത്തിനും ഇടയിലുള്ള തീരഭാഗം ഏതാണ്ട് തകരുന്ന സ്ഥിതിയാണ്. അങ്ങനെയെങ്കിൽ പട്ടാമ്പി ടൗണിലേക്ക‌് വെള്ളം കയറും. പുഴയിൽനിന്ന‌് പട്ടാമ്പി നമ്പ്രം തീരദേശ റോഡുവഴി വെള്ളം കയറി കമാനത്തിലെത്തി. അധികൃതർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട‌്.

പട്ടാമ്പിയിലെ കുളപ്പുറം പ്രദേശത്ത‌് വെള്ളം കയറിയതിനെ 20പേരും പട്ടാമ്പി ഗ്രീൻ പാർക്കിൽ താമസിക്കുന്ന അഞ്ചു പേരും ബന്ധുവീടുകളിലേക്ക‌് താമസം മാറ്റി. കിഴായൂർ നമ്പ്രം പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ ക്യാമ്പ‌് തുറന്നു. മുതുതല വില്ലേജിലെ പെരുമുടിയൂർ പുതിയ നെഗറ്റ്, നമ്പ്രം , ഗ്രീൻ പാർക്ക്, കൊടുമുണ്ട ,ആലിക്ക പറമ്പ് എന്നിവിടങ്ങളിലെ 119 കുടുംബങ്ങൾ വീടൊഴിഞ്ഞു.

49c7449d-7d75-4f

പരുതൂർ വില്ലേജിൽ വിവിധ പ്രദേശങ്ങളിലായി 100 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽപേരും ബന്ധുവീടുകളിലാണ്. മൂടപ്പക്കാട്, കാരമ്പത്തൂർ, പരുതൂർ, പടിഞ്ഞാറെ കൊടുമുണ്ട എന്നിവിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ചെമ്പലങ്ങാട് മദ്രസയിലെ ക്യാമ്പിൽ നാല‌് കുടുംബങ്ങളാണുള്ളത‌്. കാരമ്പത്തൂരിൽ പുതിയ ക്യാമ്പ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

വെള്ളിയാങ്കല്ല് തടയണയുടെ രണ്ട് ഷട്ടർ ഒഴികെ ബാക്കിയെല്ലാം അഴിച്ചുമാറ്റിയതോടെ അടിയൊഴുക്കും ശക്തമായി. തൂതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന‌് 200 കുടുംബങ്ങൾ വീടുവിട്ട‌് ബന്ധുവീടുകളിലേക്ക‌് താമസം മാറ്റി. നരിമ്പൂർ കോളനിയിലെ 15 കുടുംബവും കുളത്തുംപടിയിലെ ഒമ്പതു കുടുംബവും നരിപ്പറമ്പ് ജിയുപി സ‌്കൂളിൽ ആരംഭിച്ച ക്യാമ്പിലാണ് കഴിയുന്നത്. കൂടാതെ 15 കുടുംബങ്ങൾ തൊട്ടടുത്ത കൊടുമുടി കല്യാണമണ്ഡപത്തിലാണ് ക്യാമ്പ് ചെയ്യുന്നത്. വലിയ രീതിയിലുള്ള കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

വിളയൂർ വില്ലേജിൽ 75 കുടുംബങ്ങൾ വീട്ടിൽ വെള്ളംകയറിയതിനെത്തുടർന്ന് ബന്ധുവീടുകളിലെയ്ക്ക് താമസം മാറ്റി. കണ്ടേങ്കാവ്, പലോളികുളമ്പ്, കുപ്പൂത്ത്, കോട്ടയംകുന്ന്, എടപ്പലം, ആലിക്കപ്പള്ള്യാൽ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ ക്യാമ്പ് ആരംഭിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പേരടിയൂർ എൽ പി സ‌്കൂളിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഭാരതപ്പുഴ കടന്നുപോകുന്ന ഓങ്ങല്ലൂർ വില്ലേജിലെ 80 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. മൂലൂർക്കര എൽപി സ‌്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 20 പേരുണ്ട‌്.

കൊപ്പം വില്ലേജിൽ മരം കടപുഴകി വീണ് മണ്ണേങ്ങോട് പൂളയ‌്ക്കൽപ്പറമ്പ്, മേൽമുറി, പള്ളം എന്നിവിടങ്ങളിൽ വീട് തകർന്നു. നാല‌് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തിന‌് പുലാശേരി കറവത്തുപടി കോളനിയിലെ രവീന്ദ്രന്റെ വീട് മഴയിൽ തകർന്നു വീണു. ആളപായമില്ല. പുലാശേരി കളമ്പറക്കുന്നിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു.

വല്ലപ്പുഴ വില്ലേജിലെ 16 കുടുംബങ്ങളെ ചുങ്കപ്പിലാവിൽ കെസിഎം യുപി സ‌്കൂളിലാണ് താമസിപ്പിച്ചിക്കുന്നത്. 56പേർ ക്യാമ്പിലുണ്ട‌്.

English summary
palakkad local news about bharathappuzha overflowing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X