പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ശക്തമായ മഴ... ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്, ജാഗ്രത വേണം!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. ഇത് വരെ ഒരു മീറ്ററില്‍ കൂടുതല്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല.

ഈ സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും പുഴകളില്‍ ഇറങ്ങരുതെന്നും മീന്‍ പിടിക്കാന്‍ പോവരുതെന്നും കലക്ടര്‍ അറിയിച്ചു. ഡാമില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ ഇന്ന് രാത്രി വരെ കുറവുണ്ടാക്കാനുള്ള സാഹചര്യമില്ലെന്നും അറിയിച്ചു.

Palakkad map

പൊലീസ്- റവന്യു വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. വെള്ളമൊഴുക്ക് കാണാന്‍ വരരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക. പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

ദുരിതാശ്വാസ കാംപുകള്‍ സജ്ജം വെള്ളം കയറുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 10 ദുരിതാശ്വാസ കാംപ് പാലക്കാട് താലൂക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. 192 കുടുംബങ്ങളെ ഇത് വരെ കാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. അകത്തേത്തറ വില്ലേജില്‍ ആണ്ടിമഠത്തെ പാഞ്ചാലിയമ്മന്‍ കോംപ്ലക്സില്‍ 50 കുടുംബം, മായാ ഓഡിറ്റോറിയം 30 കുടുംബം, പാലക്കാട് 2 വില്ലേജിലെ ഗായത്രി മണ്ഡപം സ്‌കൂളുകളില്‍ 75 കുടുംബങ്ങള്‍, പാലക്കാട് 1 വില്ലേജില്‍ ഒലവക്കോട് കോംപ്ലക്‌സില്‍ ആറു കുടുംബങ്ങള്‍, പിരായിരി വില്ലേജിലെ എം.ഐ ഹാളില്‍ 14 കുടുംബങ്ങള്‍, പറളി 1 വില്ലേജിലെ പറളിപള്ളിയില്‍ 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ അടിയന്തര സാഹചര്യം നേരിടാന്‍ അയ്യപുരം, കുമരപുരം, എല്ലന്‍പുരം (പാലക്കാട് 2 വില്ലേജ്) കാംപുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകൾ

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നമ്പറുകള്‍ കലക്ടറേറ്റ്-0491 2505309, 0491 2505209, 0491 2505566, ജില്ലാ കലക്ടര്‍- 0491-2505266, 9387288266, പൊലീസ്- 0491 2534011, 2533276, 9497996977, ഡിഎംഒ(ആരോഗ്യം)- 0491 2505264, 2505189, 9946105487.

താലൂക്കുകളായ പാലക്കാട് 0491 2505770, ആലത്തൂര്‍ 04922222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാമ്പി 0466 2214300, മണ്ണാര്‍ക്കാട് 04924 222397.

ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍

ആനിയമ്മ വര്‍ഗീസ്, തഹസില്‍ദാര്‍ (ഭൂരേഖ) പാലക്കാട്- 8547614901, ടോമി തോമസ്, എച്ച്.ക്യു.ഡി.റ്റി

വില്ലജുകള്‍: പാലക്കാട്-1-8547614902, പാലക്കാട്-2-8547614903, പാലക്കാട് - 3- 8547614904.

അമൃതവല്ലി ഡി, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.ആര്‍, പാലക്കാട് - 9447751461, കേശവന്‍ പി.കെ, എച്ച്.എം.ഓ

വില്ലേജുകള്‍: മലമ്പുഴ -1-8547614906, മലമ്പുഴ -2- 8547614907, അകത്തേത്തറ-8547614905.

സുരേഷ്‌കുമാര്‍ എന്‍.എസ്, സ്പെഷല്‍ തഹസില്‍ദാര്‍ എല്‍.എ (കിന്‍ഫ്ര), പാലക്കാട്- 9446196745, രാജശേഖരന്‍ പി, ഡെപ്യൂട്ടി തഹസില്‍ദാര്‍, എല്‍.എ കിന്‍ഫ്ര.

വില്ലേജുകള്‍: പുതുശ്ശേരി ഈസ്റ്റ് - 8547614926, പുതുശ്ശേരി വെസ്റ്റ് - 8547614928, പുതുശ്ശേരി സെന്‍ട്രല്‍ - 8547614927, കൊടുമ്പ്- 8547614929.

സുമതി പി, തഹസില്‍ദാര്‍ ആര്‍.ആര്‍, പാലക്കാട്- 9961595116, മോഹനകുമാര്‍ കെ, ഡെപ്യൂട്ടി തഹസില്‍ ദാര്‍.

വില്ലേജുകള്‍: പിരായിരി- 8547614909, പറളി- 1- 8547614913, പറളി - 2-8547614914.

പി.എസ്. വര്‍ഗീസ്, സീനിയര്‍ സൂപ്രണ്ട്, ആര്‍.ഡി.ഓ, പാലക്കാട്- 9446213861, പുഷ്പരാജ് എ, എസ്.ഡി.റ്റി.

വില്ലേജുകള്‍: പുതുപ്പരിയാരം -1- 8547614922, പുതുപ്പരിയാരം -2- 8547614923.

English summary
Palakkad Local News: Heavy rain, collector's warning for people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X